Saturday, April 18, 2026
Homeഅമേരിക്കകുസൃതി (കഥ) ✍ രജിത. എൻ. കെ

കുസൃതി (കഥ) ✍ രജിത. എൻ. കെ

നന്ദന അവൾ പ്ലസ്ടുവിനാണ് പഠിക്കുന്നത്.

രാവിലെ തന്നെ ബോറ് തോന്നി. രാത്രി വൈകിയും ഇൻസ്റ്റാഗ്രാമിൽ റീൽ കാണൽ പിന്നെ ഫ്രണ്ട്സ് ആയിട്ട് ചാറ്റ് ഒക്കെ ആയിരുന്നു. അതു കാരണം ഉറക്കം തീരെ
ശരിയാകാറില്ല.

ട്യൂഷന് പയ്യന്നൂറിൽ എത്തണം. ഏഴു മണിക്ക് തുടങ്ങും. വല്ല പനിയാറ്റം ആയി നെങ്കിൽ പോകണ്ടായിരുന്നു.
ദേഹം തപ്പി നോക്കി.

ഇല്ല ഒരു കുന്തവും ഇല്ല.

ചോക്ലേറ്റ് തിന്ന് പല്ല് ചെറിയ വേദന ഉണ്ട്.
“അമ്മേ പല്ല് വേദനിക്കുന്നു ഇന്ന് ട്യൂഷന് പോകുന്നില്ല”
ബെഡിൽ നിന്ന് എഴുന്നേൽക്കാതെ നന്ദു ഒരു നമ്പർ ഇട്ടു.
“നിന്നെ കൊല്ലും ഞാൻ വേഗം എണീറ്റോ. വെള്ളെടുത്ത് മേത്ത് ഒയിക്കും”
ഒരു രക്ഷയുമില്ല.

സൈക്കിളിൽ റോഡിൽ എത്തിയപ്പോൾ ശ്രേയ വരുന്നത് കണ്ടു.

വെളുത്ത ഗ്ലാമർ വാരിക്കോരി കൊടുത്ത ഓളോട് അവൾക്ക് കുശുമ്പ് തോന്നി.

ഭയങ്കര പഠിപ്പിസ്റ്റും..

മൈന്റ് ചെയ്യാതെ സൈക്കിൾ ചവിട്ടി..
കുറച്ച് അങ്ങ് എത്തുമ്പോൾ മാളുവിനെ കണ്ടു.

രണ്ടു പേരുംകൂടി പദ്ധതിയിട്ടു ട്യൂഷന് പോകാതെ കറങ്ങി നടക്കാൻ തീരുമാനിച്ചു.
രാവിലെ തന്നെ ഓരോ ഐസ് ക്രീം വാങ്ങി കഴിച്ചു.

ഒരു പെട്ടിക്കടയിൽ നിന്ന് ഒരു പേക്കറ്റ് സിഗരറ്റ് വാങ്ങി..

തിരിച്ച് കണ്ടങ്ങാളി റോഡിലൂടെ ചുറ്റി. ആരും ഇല്ലാത്ത സ്ഥലത്ത് വെച്ച് രണ്ടു പേരും സിഗരറ്റ് ആസ്വദിച്ചു

ആകെ ചുമ വന്നു.
ആൺകുട്ടികൾക്ക് മാത്രം അറിഞ്ഞാൽ മതിയോ ഇതിന്റെ ഒക്കെ രസം. ഇടയ്ക്ക്
ആരും കാണാതെ ബിയർ കഴിക്കും. വൈനും..

റോഡരികിലെ വയലിൽ ഇറങ്ങി രണ്ടു പേരും കൂടി പുതിയ ഒരു റീലിനു വേണ്ടി
നൃത്തം ചുവടുകൾ വെച്ചു.
ഓ റീൽസ്ഒക്കെ കമന്റും ലൈക്കുമൊക്കെ കുറവ് തന്നെ..

സ്കൂളിൽ എത്തിയപ്പോൾ
ക്ലാസ്സ് തുടങ്ങിയിരുന്നു.

കണക്ക് ക്ലാസ്സിൽ പല
ചിഹ്നങ്ങൾ അവളെ ഉറക്കത്തിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.

ഗോകുലിന്റെയും ശ്രേയയുടെയും
പഞ്ചാരയടി കണ്ട്
നന്ദുവിന് ദേഷ്യം വന്നു.

ഗോകുൽ നന്ദുവിനെ ഒളിഞ്ഞു നോക്കുന്നുണ്ട്.അവൾ കാന്നാൻ വേണ്ടിയാണവൻ അങ്ങനെ ചെയ്യുന്നത്.

നന്ദുവിന്റെ മുടിയെ പറ്റി
” നിന്റെ നീളമുള്ള ഭംഗിയുള്ള മുടി കാണാൻ എന്ത് ഭംഗി” അന്ന് അവൻ പറഞ്ഞത് ഓർക്കുമ്പോൾ
മുടി മുറിച്ച് കളയാൻ തോന്നുന്നുണ്ട്.

ഗോകുലും അവളും നല്ല പ്രണയത്തിലായിരുന്നു.
രാത്രി മുഴുവൻ ചാറ്റും.
പിന്നെ അവർ വഴക്കു കൂടി പിണങ്ങി
നടപ്പാണ്.. വീണ്ടും ഇണങ്ങാൻ ആയിരിക്കുമോ..
കഴിഞ്ഞ ബർത്ത്ഡേയ്ക്ക് നൽകിയ
ചോക്ലേറ്റിന്റെ കവർ ഭദ്രമായി ഇപ്പോഴും നോട്ടുബുക്കിലുണ്ട്.
അല്ലെങ്കിലും ഇത്രയും
നീണ്ടമുടി ഓ ഇത് രാവിലെ ഉണക്കിയെടുത്ത്
ഭംഗിയാക്കാൻ എന്താ പാട്..

അവൾ ഫോൺഎടുത്തു നോക്കി. അവളുടെ റീൽസിന് കിട്ടിയ
കമന്റും ലൈക്കും നോക്കി..

വീട്ടിലെത്തി കുറേ ദിവസത്തെ ഡ്രസ്സ് അലക്കാൻ ഉള്ളത്
അമ്മയെടുത്ത് മുന്നിൽ ഇട്ടു.

ഏട്ടന്റെ മുഴുവനും അമ്മ തന്നെ കഴുകുകയാണ് പതിവ്.
അവൾക്ക് ഈ പെൺ ജീവിതം മടുത്തു തുടങ്ങി. സകല വീട്ടുജോലികളും
ചെയ്യാൻ കൂടണം.

പരീക്ഷയിൽ റിസൾട്ട് വന്നു. എല്ലാം പൊട്ടിപൊളിഞ്ഞിരിക്കുന്നു.
അതോടെ ഫോൺ വാങ്ങി വെച്ചു.
ആകെ ശ്വാസം മുട്ടും പോലെ.
മാളുവിന്റെ വീടുവരെ പോയി.
അവളുടെ ഫോണും വാങ്ങി വെച്ചിരിക്കുന്നു.

രണ്ടു പേരും വിഷണ്ണരായി.
പിറ്റേന്ന് അവധി ദിവസം ട്യൂഷൻ ക്ലാസ്സിൽ കയറാതെ
സിനിമയ്ക്ക് പോയി. വേറെ രണ്ടുപേരെയും കൂട്ടി.

നമ്മളെയൊന്നും ആർക്കും വേണ്ടയെന്ന്
നന്ദുവിന് തോന്നി.
നാടൻ പണിയുള്ള അച്ഛൻ കൂടാതെ മദ്യപാനവും. ഒരു ജോലിക്കും പോകാത്ത അമ്മയും..
എല്ലാവരും അവരവരുടെ ലോകത്ത് ഫോണിൽ തന്നെ ഏതു നേരവും.
.
മരിച്ച് കളയണമെന്ന്
തോന്നി തുടങ്ങി..

മാളുവും നന്ദുവും
മുംബെഎക്സ്പ്രസ്സിൽ കയറിയിരുന്നു.
ഇതിനിടെ അവൾ അമ്മ കാണാതെ ഫോൺ കൈക്കലാക്കി.
കാണാത്ത നാടും നഗരവും ചുറ്റിവരാൻ.
കുറച്ച് പേടിക്കട്ടെ വീട്ടുകാർ.
ഗോകുൽകുറച്ച് വിഷമിക്കണം അവളെ കാണാതെ..

പിറകെ വരുന്ന ക്യാമറ കണ്ണുകളെ ഓർക്കാതെ.
കുഴപ്പം പിടിച്ച കൗമാരകാലം പഴയ കാലത്തും പുതിയ കാലത്തും വ്യത്യാസമില്ല… വഴുതിപ്പോകുന്ന മനസ്സിന്റെ തെറ്റായ യാത്രകൾ..

രജിത. എൻ. കെ✍

RELATED ARTICLES

3 COMMENTS

  1. കുട്ടി സ്നേഹം ആഗ്രഹിക്കുന്നു…
    അത് വീട്ടിൽ നിന്ന് തന്നെയാണ് ആദ്യം ലഭിക്കേണ്ടത്..
    മാതാപിതാക്കൾ എപ്പോഴും ഫോണിൽ ആണെങ്കിൽ കുട്ടികൾ എങ്ങനെ വഴി തെറ്റാതിരിക്കും…?
    നല്ലൊരു സന്ദേശം ഈ കഥയിലുണ്ട്, എങ്കിലും കഥ പൂർണമായും വായിച്ചു കഴിയുമ്പോൾ കുട്ടികളുടെ തെറ്റിനെ കഥാകാരി പ്രോത്സാഹിപ്പിക്കുകയാണ് എന്ന് തെറ്റിദ്ധരിക്കുവാൻ ഇടയുണ്ട് ..( കഥയുടെ അവസാന വാചകം മറന്നു കൊണ്ടല്ല പറയുന്നത്..)
    കഥയുടെ തലക്കെട്ട് പോലെ കുട്ടികളുടെ കുസൃതി നല്ലതാണ് പക്ഷേ,, ഇത്തരം കുസൃതി വലിയ ആപത്തിലേക്ക് ആണ് നയിക്കുക എന്നുള്ളതും നമ്മൾ ദിവസവും കാണുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com