Tuesday, August 25, 2026
Homeഅമേരിക്കഉത്രാടംനാൾ (കവിത) ✍ ഗിരിജൻ ആചാരി തോന്നല്ലൂർ

ഉത്രാടംനാൾ (കവിത) ✍ ഗിരിജൻ ആചാരി തോന്നല്ലൂർ

ഉത്രാടം നാളൊന്നാമോണം
തിരുവോണത്തിനു
മുന്നോണം…(2)
തിരുമുറ്റമൊരുക്കേണം
പൂക്കളം തീർക്കേണം…(2)
പൂവേ പൊലി…
പൂവേ പൊലി…
പൂവേ പൊലി
പൂവേ…

തൃക്കാക്കരയപ്പനെ
തൃക്കളത്തിലിരുത്താം
തൃത്താവ് ചൂടിക്കാം
തുമ്പപ്പൂ ചുറ്റും വിതറാം… (2)
വർണ്ണങ്ങൾ നിറയും
പൂക്കളമൊരുക്കാം
മാബലിമന്നനെ
മനസ്സാൽ സ്മരിക്കാം…
നാളെ തിരുവോണ നാളിനായ്
കാത്തിരിക്കാം….
പൂവേ പൊലി…
പൂവേ പൊലി…
പൂവേ പൊലി
പൂവേ…

വലയങ്ങളൊൻപതു
തീർത്തിടാം
വരദാനപ്രിയനേ നമിച്ചിടാം
തൃക്കാക്കരയപ്പനെ
നമിച്ചിടാം…(2)
ഉത്രാടമുറ്റത്ത്
അൻപോടു വരികെന്റെ
തൃക്കാക്കരയപ്പാ
കൈതൊഴുന്നേൻ….(2)
പൂവേ പൊലി…
പൂവേ പൊലി…
പൂവേ പൊലി
പൂവേ….

നന്മകൾ നിറയും
ഓണക്കാലത്തിൻ
ഉണ്മകൾ ഹൃദയത്തിൽ
ഏറ്റിടാം… (2)
ഉത്രാട നാളിലെ
പാച്ചിൽ തുടങ്ങാം
പൊന്നോണ നാളിതാ
വന്നുവല്ലോ… (2)
പൂവേ പൊലി…
പൂവേ പൊലി…
പൂവേ പൊലി
പൂവേ…

  ഗിരിജൻ ആചാരി തോന്നല്ലൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ