ഇന്ന് ഞാൻ വന്നിരിക്കുന്നത് ഭവനം കൂടുതൽ മനോഹരവും ആകർഷകവുമാക്കാൻ വലിയ ചെലവില്ലാതെ ചെയ്യാൻ കഴിയുന്ന ചില ലളിതമായ പൊടിക്കൈകളുമായിട്ടാണ്. (Home Decor Tips)
🏡🏠🏚️🏘️🏠🏚️🏡🏚️🏘️🏡🏚️🏘️🏠
1️⃣ ലിവിംഗ് റൂം ആകർഷകമാക്കാം.
🚪 🚪 🚪 🚪 🚪 🚪 🚪
ഇൻഡോർ ചെടികൾ (Indoor Plants)
🪻🌵🪴🪴🌵🪻🪻🌵🪴🪴🌵🪻
🏚️വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജവും ഭംഗിയും നൽകാൻ ഇൻഡോർ ചെടികൾക്ക് കഴിയും. മണി പ്ലാന്റ്, സ്നേക്ക് പ്ലാന്റ്, സെഡ് സെഡ് പ്ലാന്റ് (ZZ Plant) എന്നിവ ലിവിംഗ് റൂമിലോ ഡൈനിംഗ് ടേബിളിലോ വെക്കാവുന്നതാണ്.
സ്റ്റേറ്റ്മെന്റ് വാൾ (Statement Wall)
🧱 🧱 🧱 🧱 🧱 🧱 🧱 🧱 🧱
📰 ലിവിംഗ് റൂമിലെ ഏതെങ്കിലും ഒരു പ്രധാന ചുവരുകണ്ടെത്തി അതിൽ മാത്രം വ്യത്യസ്തമായ ഒരു പെയിന്റോ അല്ലെങ്കിൽ നല്ലൊരു വാൾപേപ്പറോ നൽകുക. ഇത് മുറിയുടെ ലുക്ക് പൂർണ്ണമായും മാറ്റും.
കുഷ്യനുകളും കർട്ടനുകളും
🏠 💺 🏘️ 🪑 🏡
🪑 സോഫയിലെ കുഷ്യൻ കവറുകൾ ഇടയ്ക്കിടെ മാറ്റുന്നത് പുതിയൊരു ലുക്ക് നൽകും. കർട്ടനുകൾ തറ വരെ മുട്ടിക്കിടക്കുന്ന രീതിയിൽ ഇട്ടാൽ മുറിക്ക് കൂടുതൽ നീളവും ഭംഗിയും തോന്നും.
2️⃣ വെളിച്ചവും വായുസഞ്ചാരവും
🌪️ 💡 🌪️ 💡 🌪️ 💡 🌪️ 💡
നാച്ചുറൽ ലൈറ്റ്
🌅 🌅 🌅 🌅 🌅
🪟 ജനലുകളും കർട്ടനുകളും പകൽ സമയത്ത് പരമാവധി തുറന്നിട്ട് വീടിനുള്ളിലേക്ക് സ്വാഭാവിക വെളിച്ചം കടത്തിവിടുക. ഇത് വീടിന് വലിപ്പവും ഉന്മേഷവും തോന്നിപ്പിക്കും.
പഴയ കുപ്പികളിൽ ലൈറ്റുകൾ
💡 🍾🍾🍾🍾🍾🍾🍾🍾 🚨
🛏️ ശൂന്യമായ വൈൻ കുപ്പികളിലോ ഗ്ലാസ്സ് ജാറുകളിലോ ഫെയറി ലൈറ്റുകൾ (Fairy lights) ഇട്ട് ലിവിംഗ് റൂമിന്റെയോ ബെഡ്റൂമിന്റെയോ കോണുകളിൽ വെക്കുന്നത് രാത്രിയിൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കും.
3️⃣ ക്രമീകരണവും വൃത്തിയും
(De-cluttering)
🤝 🧹 🤝 🧹 🤝 🧹
ആവശ്യമില്ലാത്തവ മാറ്റുക
🫸🫸🫸🫸🫸 🫷🫷🫷🫷🫷
🏠 വീട് ഭംഗിയാക്കാനുള്ള ഏറ്റവും ആദ്യത്തെ പടി സാധനങ്ങൾ കുന്നുകൂട്ടി ഇടാതിരിക്കുക എന്നതാണ്. പത്രങ്ങൾ, പഴയ മാസികകൾ, ആവശ്യമില്ലാത്ത പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൃത്യസമയത്ത് ഒഴിവാക്കുക.
ഓപ്പൺ ഷെൽഫുകൾ കുറയ്ക്കുക
📭 📭 📭 📭 📭 📭
🗄️ തുറന്ന ഷെൽഫുകളിൽ സാധനങ്ങൾ കുത്തിനിറച്ച് വെക്കാതെ, ഭംഗിയുള്ള കുറച്ചു ഷോപീസുകൾ മാത്രം വെക്കുക. ബാക്കിയുള്ളവ അടച്ചുറപ്പുള്ള ക്യാബിനറ്റുകളിലേക്ക് മാറ്റാം.
4️⃣ സുഗന്ധമുള്ള അന്തരീക്ഷം
💦 💧 💨 🌪️ 💧 💦
സുഗന്ധം പടർത്താം
💨 💨 💨 💨 💨 💨
🏡വീട് എത്ര മനോഹരമായാലും നല്ലൊരു സുഗന്ധമില്ലെങ്കിൽ പൂർണ്ണമാകില്ല. ഉണങ്ങിയ പൂക്കളിൽ (Potpourri) സുഗന്ധതൈലം ഒഴിച്ച് ഹാളിൽ വെക്കുകയോ, അരോമ ഡിഫ്യൂസറുകൾ, സെന്റഡ് കാൻഡിലുകൾ (Aromatic Candles) എന്നിവ ഉപയോഗിക്കുകയോ ചെയ്യാം.
5⃣ ഓർമ്മകളുടെ ഒരു ചുവര് (Memory Wall)
🧱 🧱 🧱 🧱 🧱 🧱
🏚️വീടിന്റെ ഒരു വശത്തെ ചുവരിൽ കുടുംബചിത്രങ്ങൾ, പഴയ യാത്രകളുടെ ചിത്രങ്ങൾ, അല്ലെങ്കിൽ കുട്ടികളുടെ ചിത്രങ്ങൾ എന്നിവ ഭംഗിയുള്ള ഫ്രെയിമുകളിലാക്കി ക്രമീകരിക്കാം. ഇത് വീടിന് ഒരു പേഴ്സണൽ ടച്ച് നൽകും.
💁 ഇനി ഒരു ലളിതമായ ടിപ്പു കൂടി എഴുതി അഅവസാനിപ്പിക്കാം.
📅 മാസത്തിലൊരിക്കൽ ഫർണിച്ചറുകളുടെ സ്ഥാനം ചെറുതായി ഒന്ന് മാറ്റിയിട്ടു നോക്കൂ. വലിയ ചിലവുകളൊന്നുമില്ലാതെ തന്നെ വീടിന് തികച്ചും പുതിയൊരു ലുക്ക് ലഭിക്കാൻ ഇത് സഹായിക്കും.
പുതിയ ടിപ്സുകളുമായി അടുത്ത ലക്കത്തിൽ വീണ്ടും കാണാം.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




നല്ല ടിപ്പുകൾ
നല്ലറിവ്
🥳🥳 De cluttering ആണ് ആദ്യം വേണ്ടത്.❤️
വളരെ നല്ല ലേഖനം