Thursday, May 21, 2026
Homeഅമേരിക്കപാചകരംഗം - ' പുളി ഇഞ്ചി കറി ' ✍ (തയ്യാറാക്കിയത് :- റീന നൈനാൻ,...

പാചകരംഗം – ‘ പുളി ഇഞ്ചി കറി ‘ ✍ (തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് പുളി ഇഞ്ചി കറിയാണ്. ചോറിന് കൂട്ടാൻ അടിപൊളിയാണിത്. ഇത് തയ്യാർ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായചേരുവകൾ
🫚🧄🧅🧂🌿🥔🌶️🍋🌰🥔🫛🫚
————————————-

1. ഇഞ്ചി – കാൽ കിലോ.
2. ഉള്ളി അരിഞ്ഞത് – കാൽ കപ്പ്.
3. വാളൻപുളി – ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ.
4. ശർക്കര പാനി – അരക്കപ്പ്.
5. മുളകുപൊടി -1 ടേബിൾ സ്പൂൺ.
6. മല്ലിപൊടി – അര ടീസ്പൂൺ.
7. മഞ്ഞൾപൊടി – അര ടീസ്പൂൺ.
8. കായപ്പൊടി – കാൽ ടീസ്പൂൺ.
9. വറ്റൽമുളക് – രണ്ടെണ്ണം.
10. പച്ചമുളക് – 3 എണ്ണം.
11. വെളുത്തുള്ളി – 3 അല്ലി.
12. കറിവേപ്പില – 2 തണ്ട്.
13. വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ.
14. ഉപ്പ് – പാകത്തിന്.
15. ഉലുവ പൊടി – കാൽ ടീസ്പൂൺ.
16. കടുക് – അര ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം
🫕🧉🫖🔥🕳️♨️🧉♨️🔥
———————————

🟠 പുളിയിഞ്ചി തയ്യാറാക്കുന്നതിന് ആദ്യമായി പുളി വെള്ളത്തിലിട്ട് കുതിർത്തു പിഴിഞ്ഞ് വെള്ളം അരിച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കിയത് കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിൽ ചതച്ച് മാറ്റിവയ്ക്കുക.

🟢 പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി ഇത്രയും പൊടിയായി അരിഞ്ഞ് മാറ്റി വയ്ക്കുക.

🔴 ഒരു മൺചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടി വരുമ്പോൾ വറ്റൽമുളക്, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ഇത്രയും ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വഴന്നു വരുമ്പോൾ മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി ഇത്രയും ചേർത്ത് വഴറ്റി പിഴിഞ്ഞുവെച്ച പുളിവെള്ളം, ശർക്കരപ്പാനി, പാകത്തിന് ഉപ്പ്‌ എന്നിവ ചേർത്ത് മൂടിവെച്ച് തിളപ്പിക്കുക. ചാറു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക.

🟣 ആറിയതിനു ശേഷം ചോറിനൊപ്പം കഴിച്ചു നോക്കൂ. എല്ലാവരും ഉണ്ടാക്കിനോക്കി അഭിപ്രായം ഇടണേ.
ഇഷ്ടപ്പെട്ടാൽ ഷെയറും ലൈക്കും ചെയ്യുമല്ലൊ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം. 🙏❤️

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com