Friday, April 17, 2026
Homeഅമേരിക്കപാചകരംഗം: 'ഓണം സ്പെഷ്യൽ ഇഞ്ചിക്കറി' ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

പാചകരംഗം: ‘ഓണം സ്പെഷ്യൽ ഇഞ്ചിക്കറി’ ✍ തയ്യാറാക്കിയത് :- റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

📝ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു സ്പെഷ്യൽ ഇഞ്ചി കറി ആണ്‌. ഇത്തവണ ഓണത്തിന് ഉണ്ടാക്കി സദ്യക്ക് ഇലയിൽ വിളമ്പി എല്ലാവർക്കും കൊടുത്തോളൂ….

📜രുചികരമായ ഈ ഇഞ്ചിക്കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ
🥥🍚🫑🧄🧅🌿🌶️🫚🥜🍚🥥

🫚ഇഞ്ചി – 250ഗ്രാം
🧅ചുവന്നുള്ളി – 50ഗ്രാം
🌶️പച്ചമുളക് – 4എണ്ണം
🥥തേങ്ങ ചിരകിയത് – അര കപ്പ്
🌶️മുളകുപൊടി – 2ടീ സ്പൂൺ
🌶️വറ്റൽ മുളക് – 3എണ്ണം
🥜പുളി – 40ഗ്രാം
🟣ശർക്കര പൊടിച്ചത് – 2ടീ സ്പൂൺ
🫙വെളിച്ചെണ്ണ – ആവശ്യത്തിന്
🌿കറിവേപ്പില – 2തണ്ട്
🟣കടുക് -1ടീ സ്പൂൺ
🟢മല്ലിപൊടി – 1ടീ സ്പൂൺ
🟡മഞ്ഞൾ പൊടി – അര ടീ സ്പൂൺ
🛢️കായപ്പൊടി – കാൽ ടീ സ്പൂൺ
🧂ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
♨️♨️♨️♨️🫕🫕🫕🫕

🟣 ആദ്യമായി ഇഞ്ചി, ഉള്ളി ഇവ തൊലി കളഞ്ഞു കഴുകി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു വെയ്ക്കുക.

🟡 വാളൻ പുളി ഒരു കപ്പ് വെള്ളത്തിൽ കുതിർക്കുക.

🟪 ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, ഉള്ളി, തേങ്ങ ചിരകിയത് ഇത്രയും വറുത്ത് കോരി ഒരു മിക്സിയിൽ തരിയോടുകൂടി പൊടിച്ചു വെയ്ക്കുക.

🟧 ബാക്കി വന്ന എണ്ണയിൽ നിന്നും കുറച്ചെണ്ണ കോരി മാറ്റി ബാക്കി എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടി വരുമ്പോൾ പച്ചമുളക്, വറ്റൽ മുളക്, കറിവേപ്പില ഇത്രയും ഇട്ട് വഴറ്റുക.

♨️ തീ കുറച്ചു വെച്ച് മഞ്ഞൾ പൊടി, മല്ലിപൊടി, കായപ്പൊടി, മുളകുപൊടി ഇത്രയും ചേർത്ത് കരിഞ്ഞു പോകാതെ വഴറ്റുക.

🫕 പുളി നന്നായി പിഴിഞ്ഞ വെള്ളം അരിച്ചു ചീനച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്തു തീ കൂട്ടി വെച്ച് ശർക്കര പൊടിച്ചതും ചേർത്ത് തിളപ്പിക്കുക.

🍚 ഇതിലേക്ക് ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ച് വെച്ച (ഇഞ്ചി, ഉള്ളി, തേങ്ങ) ഇവയും ചേർത്ത് ഇളക്കി തീ കുറച്ചു വെച്ച് എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ്‌ ചെയ്തു മാറ്റി വെയ്ക്കുക.

🍽️ ആറിയത്തിനു ശേഷം വിളമ്പുക.

ഈ റെസിപ്പി ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുമല്ലോ…
മറ്റൊരു റെസിപ്പിയുമായി വീണ്ടും വരാം…

തയ്യാറാക്കിയത്: റീന നൈനാൻ,

(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)

RELATED ARTICLES

5 COMMENTS

  1. ‘ഓണം സ്പെഷ്യൽ പാചകം’ ‘ഇഞ്ചിക്കറി സൂപ്പർ’

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com