Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ | മലയാളിമനസ്സ്
Saturday, October 24, 2026
Homeഇന്ത്യവിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ

വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ

ചെന്നൈ: വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി ഗണ്യമായി കുറച്ച ടിവികെ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. ചെന്നൈയില്‍ വാറ്റ് നികുതി 29 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും, സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 1 ശതമാനമായും തമിഴ്‌നാട് കുറച്ചിരുന്നു.

വിമാന ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു. ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്. നന്ദി മുഖ്യമന്ത്രി വിജയ് – കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു എക്‌സില്‍ കുറിച്ചു. വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഇത്തരം ഏകോപനം നിര്‍ണായകമാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു. വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ എല്ലാവരുടെയും പൊതുവായ മുന്‍ഗണന എപ്പോഴും യാത്രക്കാര്‍ തന്നെയായിരിക്കണം – അദ്ദേഹം കുറിച്ചു.

എയര്‍ലൈന്‍സുകളുടെ പ്രവര്‍ത്തന ചിലവ് കുറയ്ക്കാന്‍ നികുതി കുറച്ചുകൊണ്ടുള്ള ഈ നീക്കം സഹായകമാകുമെന്നതാണ് പ്രധാനം. വിമാനകമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 30-40 ശതമാനത്തോളം സാധാരണയായി ഇന്ധനച്ചെലവാണ്. ഇത് ഇപ്പോള്‍ ഏകദേശം 55-60 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഈ ഫെബ്രുവരിയില്‍ അമേരിക്ക-ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍, ജെറ്റ് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ