തിരുവനന്തപുരം: പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരിക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന് മേരി, ജയ, സ്റ്റേഷന് മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. അപകടത്തിൽ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. സാബുവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഞായറാഴ്ച മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.



