Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ നാവികരെക്കുറിച്ച് 12 ദിവസമായിട്ടും വിവരമില്ല. | മലയാളിമനസ്സ്
Sunday, October 25, 2026
Homeഅമേരിക്കഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ നാവികരെക്കുറിച്ച് 12 ദിവസമായിട്ടും വിവരമില്ല.

ഒമാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കാണാതായ രണ്ട് ഇന്ത്യന്‍ നാവികരെക്കുറിച്ച് 12 ദിവസമായിട്ടും വിവരമില്ല.

ന്യൂഡല്‍ഹി: ഒമാനിലെ സോഹാര്‍ തീരമേഖലയില്‍ എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കാണാതായ രണ്ട് ഇന്ത്യന്‍ നാവികരെക്കുറിച്ച് 12 ദിവസമായിട്ടും വിവരമില്ല. ഉത്തര്‍പ്രദേശിലെ ദിയോറിയ സ്വദേശിയായ ബിര്‍ ബഹാദൂര്‍ യാദവ് (26), കുശിനഗര്‍ സ്വദേശിയായ അമിത് സിങ് (20) എന്നിവരെയാണ് കാണാതായത്.

12 ദിവസം പിന്നിട്ടിട്ടും തിരച്ചില്‍-രക്ഷാപ്രവര്‍ത്തനത്തിന്റെ (SAR) റിപ്പോര്‍ട്ടോ കോസ്റ്റ് ഗാര്‍ഡിന്റെ റിപ്പോര്‍ട്ടോ ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങള്‍ക്ക് അധികൃതരില്‍നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ ഓഫ് സീഫെയേഴ്‌സ് യൂണിയന്‍സ് ഓഫ് ഇന്ത്യ (എഫ്എസ്യുഐ) പറഞ്ഞു.എഫ്എസ്യുഐ എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരച്ചില്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭിക്കാത്തതില്‍ നാവികരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. തിരച്ചില്‍ അവസാനിപ്പിച്ചിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ എപ്പോഴാണ് അവസാനിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കണമെന്ന് എഫ്എസ്യുഐ ആവശ്യപ്പെട്ടു. തിരച്ചില്‍-രക്ഷാപ്രവര്‍ത്തന റിപ്പോര്‍ട്ടും കപ്പലിലെ ജീവനക്കാരുടെ ഔദ്യോഗിക മൊഴികളും പുറത്തുവിടണമെന്നും ആക്രമണത്തിന് മുമ്പ് എന്തെങ്കിലും ഭീഷണികളോ സന്ദേശങ്ങളോ ലഭിച്ചിരുന്നെങ്കില്‍ അതിന്റെ വിവരങ്ങളും വെളിപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ