Saturday, November 28, 2026
Homeഅമേരിക്കഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കുചേർന്ന് മേയർ സൊഹ്‌റാൻ മംദാനി

ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കുചേർന്ന് മേയർ സൊഹ്‌റാൻ മംദാനി

പി പി ചെറിയാൻ

 പി പി ചെറിയാൻ

ന്യൂയോർക്ക്: സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് ദേവ് ജിയുടെ ജന്മവാർഷികമായ ഗുരുപുരബ് ആഘോഷങ്ങളിൽ പങ്കെടുത്ത് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിലുള്ള ഗുരുദ്വാര സാഹിബ് ബാബ മഖൻ ഷാ ലൊബാന സെന്ററിൽ നടന്ന ആഘോഷങ്ങളിലാണ് അദ്ദേഹം സിഖ് വിശ്വാസികൾക്കൊപ്പം ചേർന്നത്.

കാലിനേറ്റ പരിക്കിനെത്തുടർന്ന് വാക്കിംഗ് ബൂട്ടും ക്രച്ചസും ഉപയോഗിച്ചാണ് മേയർ ചടങ്ങിനെത്തിയത്. നവംബർ 19-ന് മാധ്യമപ്രവർത്തകരുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കാലിലെ ഞരമ്പിന് പരിക്കേറ്റത്.

സിഖ് ആചാരപ്രകാരം തല മറച്ചാണ് അദ്ദേഹം ഗുരുദ്വാരയിൽ പ്രവേശിച്ചത്. തുടർന്ന് പഞ്ചാബി ഭാഷയിൽ വിശ്വാസികൾക്ക് ഗുരുപുരബ് ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ വെച്ച് സിഖ് കൾച്ചറൽ സൊസൈറ്റിയുടെ ആദരവും മേയർ ഏറ്റുവാങ്ങി. ഗുർബാനി കീർത്തൻ, സേവ, ലങ്കാർ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. നവംബർ 17-ന് ക്വീൻസിൽ നടന്ന ദീപാവലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ