പ്രസാദ് തീയാടിക്കൽ
മർഫി (ടെക്സസ്) : ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. വലിയവീട്ടിൽ തോമസ് സാമുവൽ (ഡോ. വി. ടി. സാമുവൽ, 87) നവംബർ 26-ന് അന്തരിച്ചു. ടെക്സസിലെ മർഫി സ്വദേശിയായ അദ്ദേഹം ഡാളസ് സെഹിയോൻ മാർത്തോമ്മാ ഇടവകയിലെ ദീർഘകാല അംഗമായിരുന്നു.
ഭാര്യ: പരേതയായ ശോശാമ്മ സാമുവൽ
മക്കൾ: റേച്ചൽ ലിസ സാമുവൽ-കോശി (അജിത്), തോമസ് സാമുവൽ (അന്ന), ജെയിംസ് സാമുവൽ (ഡാന). കൊച്ചുമക്കൾ നോഹ, ബെല്ല, ജയ, സന.
സംസ്കാര ശുശ്രൂഷ ഡിസംബർ 5 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ (3760 14th St, Plano, TX 75074) ആരംഭിക്കും. തുടർന്ന് പ്ലാനോ മ്യൂച്വൽ സെമിത്തേരിയിൽ (2128 18th St, Plano, TX 75074) സംസ്കാരം നടക്കും
വാർത്ത : പ്രസാദ് തീയാടിക്കൽ



