Sunday, June 14, 2026
Homeഇന്ത്യആർമി ഡെന്റൽ കോർപ്സ് ജനറലാവുന്ന ആദ്യ മലയാളിയായി ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ചുമതലയേറ്റു

ആർമി ഡെന്റൽ കോർപ്സ് ജനറലാവുന്ന ആദ്യ മലയാളിയായി ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ചുമതലയേറ്റു

ആർമി ഡെന്റൽ കോർപ്സിന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറൽ ബി ജയൻ. ഈ പദവിയിലേക്കെത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൂടിയാണ് ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ഇതിലൂടെ സ്വന്തമാക്കിയത്.

1989 ൽ ബെംഗളൂരുവിലെ ജിഡിസിയിൽ നിന്ന് ബിരുദം നേടിയ ലെഫ്റ്റനന്റ് ജനറൽ ബി ജയൻ, 1991 ൽ ആർമി ഡെന്റൽ കോർപ്സിൽ ചേർന്നു. 1998 ൽ എ.എഫ്.എം.സി. പൂനെയിൽ നിന്ന് ഓർത്തോഡോണ്ടിക്‌സ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ  അദ്ദേഹം രാജ്യത്തെ നിരവധി ഡെന്റൽ സെന്ററുകളുടെ കമാൻഡറായും എ.എഫ്.എം.സി. പൂനെയിൽ ഓർത്തോഡോണ്ടിക്‌സിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യൻ ഓർത്തോ സൊസൈറ്റി റിസർച്ച് അവാർഡ്, ഔട്ട്‌സ്റ്റാൻഡിംഗ് പ്രൊഫസർ അവാർഡ് എന്നി പുരസ്കാരങ്ങൾക്ക് അർഹനായ, ലെഫ്റ്റനന്റ് ജനറൽ ബി ജയൻ നിരവധി ഗവേഷണ പദ്ധതികളുടെയും ഭാഗമായിട്ടുണ്ട്.കെയർ ഡ്യൂറിംഗ് കോവിഡ് പാൻഡെമിക്”, “എ മിലിട്ടറി ഡെന്റൽ ഹോസ്പിറ്റൽ ഡയറി” & “മൈ പാക് ഡയറി: ഓപ്പറേഷൻ സിന്ദൂർ” തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിർണ്ണായക ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിക്കായി ഡെന്റൽ ഫിറ്റ്‌നസ് നിലവാരം വികസിപ്പിച്ചതിനു പിന്നിലും ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ആണ്.

തൃശൂർ, കൊങ്ങനൂർ സ്വദേശി  പത്മിനി ബാലകൃഷ്ണന്റെയും, പാലക്കാട് , വെള്ളിനേഴി സ്വദേശിയായിരുന്ന പി.എം. ബാലകൃഷ്ണന്റെയും മകനായി ബാംഗ്ലൂരിലാണ് ജനനം.കണ്ണൂർ, അഴീക്കോട് , സ്വദേശിയായ  ദീപ ജയനാണ് ഭാര്യ.മകൾ ഐശ്വര്യ ജയൻ,മകൻ അമൃത് ജയൻ, മരുമകൻ മേജർ ഭരത് കേശവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com