കോഴിക്കോട്; വീടിനകത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്.
കോഴിക്കോട് പാളയത്താണ് സംഭവം. ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കിടന്നിരുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ ബിജുവിനെ ഉണര്‍ത്താന്‍ പോയ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്.
വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
ബിജുവിന്റെ കഴുത്തില്‍ ഉള്‍പ്പടെ വെട്ടേറ്റ പരുക്കുകളുണ്ട്. മൃതദേഹത്തിന് താഴെ രക്തം തളം കെട്ടിയിരുന്നു. അസ്വാഭാവിക മരണത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.



