പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സേന ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായും “ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരെ ആക്രമണം നടത്തിയ [IRGC] സേനകളെ വേഗത്തിൽ ശിക്ഷിക്കുമെന്നും” യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു.
യുഎസ് സൈനികരുടെ മരണത്തിന് പിന്നാലെ കനത്ത ആക്രമണമാണ് സെറ്റ്കോം നടത്തുന്നത്. ഇറാനിലെ മുഴുവൻ പാലങ്ങളും ആണവ നിലയങ്ങളും ആക്രമിക്കാനാണ് ആഹ്വാനം. ഹോർമൂസിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കാനും ഭീഷണി മുഴക്കാനുമുള്ള ഇറാന്റെ ധൈര്യത്തെ തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കൻ നിലപാട്.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ നിലനിർത്തിയാൽ അവിടേക്ക് ആക്രമണം തുടരുമെന്നാണ് ഇറാനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമാധാന ചർച്ചകൾ വീണ്ടും സജീവമാക്കാൻ മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാനും തുർക്കിയുമടക്കം ശ്രമങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്.



