ഇന്ത്യൻ റെയിൽവേ എൻജിനീയർ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻ്റിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ അനുബന്ധ റിക്രൂട്ട്‌മെൻ്റ് ബോർഡുകളിലായി (ആർ.ആർ.ബി.) നിലവിൽ 3993 ഒഴിവുണ്ട്. ഇതിൽ 101 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബി.യിലാണ്. എൻജിനീയറിങ് ഡിപ്ലോമ/ ഡിഗ്രിക്കാർക്കാണ് അവസരം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ എൻജിനീയർ/ ഓഫീസർ തസ്തികകളിലെ 470 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിഗ്രി/ ഡിപ്ലോമ/ പി.ജി. യോഗ്യതയുള്ളവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാം. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിൽ 9124 ജൂനിയർ അസോസിയേറ്റ് ഓഫ് തസ്തികയിലെ 9124 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. തമിഴ്നാട്, കർണാടക ഒഴിയുള്ള ഇത്ര സംസ്ഥാനങ്ങളിലാണ്.



