Tuesday, August 18, 2026
Homeകേരളംനീമ ബുക്ക് മെഗാ നോവൽ പുരസ്കാരം: ഉണ്ണി ഭാസുരി ഗുരുവായൂരിന് ഒന്നാം സ്ഥാനം

നീമ ബുക്ക് മെഗാ നോവൽ പുരസ്കാരം: ഉണ്ണി ഭാസുരി ഗുരുവായൂരിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: നീമ ബുക്ക് പ്രസിദ്ധീകരണം സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ‘അക്ഷരം 26’ മെഗാ നോവൽ മത്സരത്തിൽ പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ഭാസുരി ഗുരുവായൂർ ഒന്നാം സമ്മാനം കരസ്ഥമാക്കി. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ‘കാൽപ്പനിക ഗ്രാമത്തെ വിഴുങ്ങിയ ഗ്രാമം’ എന്ന കൃതിയ്ക്കാണ് 5000 രൂപ അടങ്ങുന്ന ഒന്നാം പുരസ്കാരം ലഭിച്ചത്. ലീനാ രാമചന്ദ്രൻ സുഭദ്ര എഴുതിയ ‘കണ്ണാടിക്കടൽ’ എന്ന നോവലും ഒന്നാം സ്ഥാനം പങ്കിട്ടു.

2026 ഓഗസ്റ്റ് 16 ഞായറാഴ്ച തിരുവനന്തപുരം സ്റ്റാച്യൂവിലെ പത്മ കഫേ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും വൻ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.

പ്രോഗ്രാം കമ്മിറ്റി ഡയറക്ടർ ഡോ. (പ്രൊഫ) രമാഭായ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. എം.ആർ. തമ്പാൻ, ശ്രീ. വെണ്ണില ജി. വേണുഗോപാലൻ നായർ, ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഡോ. സി. ഉദയകല തുടങ്ങിയ സാംസ്കാരിക മേഖലയിലെ പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് നീമ ബുക്കിന്റെ പുതിയ നോവലുകളുടെ പ്രകാശനവും, നോവലെഴുത്തുകാരുടെ സംഗമവും വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള പുരസ്കാര സമർപ്പണവും നടന്നു.

മത്സരത്തിൽ ഷമീല ഷാക്കത്തിന്റെ ‘നിലയെഴാപ്രവാസം’ എന്ന നോവൽ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് (3000 രൂപ) അർഹമായി. കൂടാതെ പ്രതീക്ഷ വാമി, സുരേന്ദ്രൻ സുരഭി, ബൈജു കൂട്ടപ്പൻ, മെവിൻ പടിപ്പുര, എം.എസ്. ഉഷാദേവി, നന്ദകുമാർ സി., സുജ എം. എന്നിവർ പ്രത്യേക പരിഗണനാ പുരസ്കാരങ്ങളും കരസ്ഥമാക്കി. രമ്യ ദിനേശ്, ഹിറഷൺമുഖം എന്നിവരുടെ കൃതികൾ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ