Tuesday, August 18, 2026
Homeകേരളംഡിജിറ്റൽ സർവേയിലെ അപാകതകൾ കാരണം ഭൂനികുതി അടയ്ക്കാൻ കഴിയാത്തവർക്ക് ആശ്വാസം

ഡിജിറ്റൽ സർവേയിലെ അപാകതകൾ കാരണം ഭൂനികുതി അടയ്ക്കാൻ കഴിയാത്തവർക്ക് ആശ്വാസം

ഡിജിറ്റൽ സർവേയിലെ സാങ്കേതിക പിശകുകൾ മൂലം ഭൂനികുതി സ്വീകരിക്കുന്നത് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

(സർക്കുലർ: LR/7288/2026-SPLC1).

ഡിജിറ്റൽ സർവേയിലെ പിശകുകൾ (പേര്, വിലാസം, വിസ്തീർണ്ണ വ്യത്യാസം) കാരണം നികുതി തടസ്സപ്പെട്ടവർക്ക് ഇനി താൽക്കാലികമായി നികുതി അടയ്ക്കാം.

LRM അപേക്ഷ തീർപ്പാക്കുന്നത് വരെ കാത്തുനിൽക്കാതെ ReLIS പോർട്ടലിലെ Resident Entry സൗകര്യം ഇതിനായി ഉപയോഗിക്കാം.

നികുതി രസീതിൽ LRM അപേക്ഷയുടെ LTIN നമ്പറും, ഇതൊരു താൽക്കാലിക തണ്ടപ്പേര് ആണെന്ന വിവരവും നിർബന്ധമായും രേഖപ്പെടുത്തണം.

ഭാവിയിൽ LRM നടപടികൾ പൂർത്തിയാകുമ്പോൾ, താൽക്കാലികമായി അടച്ച തുക യഥാർത്ഥ തണ്ടപ്പേരിലേക്ക് വകമാറ്റും. ഡിജിറ്റൽ സർവേയിലെ പിശകുകൾ പറഞ്ഞു പൊതുജനങ്ങളെ നികുതി അടയ്ക്കുന്നതിൽ നിന്നും തടയരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ