Tuesday, August 18, 2026
Homeഅമേരിക്കമാർത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോൺഫറൻസ് ആഗസ്റ്റ് 20 മുതൽ 23 വരെ ഡാലസിൽ.

മാർത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോൺഫറൻസ് ആഗസ്റ്റ് 20 മുതൽ 23 വരെ ഡാലസിൽ.

ഷാജി രാമപുരം

ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന 18 – മത് നാഷണൽ കോൺഫറൻസ് ഡാലസിൽ വെച്ച് ആഗസ്റ്റ് 20 (വ്യാഴം) മുതൽ 23 (ഞായർ) വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് തിരിതെളിച്ച് ഉത്ഘാടനം നിർവഹിക്കും. പ്രമുഖ വേദ പണ്ഡിതൻ റവ.ഡോ.മോത്തി വർക്കി, കൺവെൻഷൻ പ്രഭാഷകൻ ഡോ.വിനോ ജോൺ ഡാനിയേൽ, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി ഇതിനോടകം 700-ൽ പരം അംഗങ്ങൾ കോൺഫറൻസിൽ സംബന്ധിക്കുവാനായി രജിസ്റ്റർ ചെയ്തതായി ചുമതലക്കാർ അറിയിച്ചു.

റവ.എബ്രഹാം വി. സാംസൺ (പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറൽ കൺവീനർ), ഫിലിപ്പ് മാത്യു (കോ.കൺവീനർ), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറാർ), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ വിവിധ കമ്മറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റജിസ്ട്രേഷൻ :- റവ.ജസ്വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ), ലിജി സ്കറിയ, ജിനു ആനി ജോർജ്, റീനി മാത്യു, ജേക്കബ് ജോർജ്, ജോബി ജോൺ, മോളി സജി, റോബി ജെയിംസ് .

റിസപ്ഷൻ :- ഡോ.സ്നേഹ റോബിൻ (ചെയർപേഴ്സൺ), നോയൽ കോവൂർ (കൺവീനർ), ലീലാമ്മ ഐസക്, എൽസി എബ്രഹാം, സുജ കുര്യൻ, ഷീബ ജോർജ്, മിനി സാജൻ, അന്നമ്മ തോമസ്, ആനി വർഗീസ്, കവിത ജോർജ്, സാറ ജോസഫ്, ആനി സൈമൺ,ധനിഷ വർഗീസ്.

സുവനീർ:- റവ. റെജിൻ രാജു (ചെയർമാൻ), പ്രഫ. സോമൻ ജോർജ് (ചീഫ് എഡിറ്റർ), പി. ടി മാത്യു, എബ്രഹാം മാമ്മൻ, തോമസ് ജോർജ്, തോമസ് മാത്യു, റിപ്സൺ തോമസ്, ലൗലി ജോൺ, റോബിൻ വർഗീസ്.

ഫുഡ്:- റവ.ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് (ചെയർമാൻ), ചാക്കോ ജോൺസൺ (കൺവീനർ), ജയിംസ് എബ്രഹാം, ജേക്കബ് ഇടിച്ചാണ്ടി, സഖറിയ മാത്യു, ബായ് എബ്രഹാം, ജോസഫ് ജോർജ്, അന്നമ്മ ജോൺസൺ, അന്നമ്മ ഗീവർഗീസ്.

പ്രോഗ്രാം:- റവ.വർഗീസ് ജോൺ (ചെയർമാൻ), സാം അലക്സ് (കൺവീനർ), എബി ജോർജ്, മാത്യു ലൂക്കോസ്, റോബി ചേലഗിരി, വർഗീസ് ചാണ്ടപിള്ള, റീജ നൈനാൻ, സാറ മാളിയേക്കൽ, ഷേർലി സൈലസ്.

പ്രയർസെൽ :- റവ.ജെസ്വിൻ എസ്.ജോൺ (ചെയർമാൻ), ജോൺ പി.മാത്യു (കൺവീനർ),ലൈസി വർഗീസ്, കെ.എസ് മാത്യു, തോമസ് ഈശോ, മാത്യു പി. എബ്രഹാം, ചെറിയാൻ വർക്കി, വി.എം തോമസ്, മനു പാറേൽ, റോസമ്മ മാത്യു, ജോസഫ് എബ്രഹാം.

ക്വയർ:- റവ. റോബിൻ വർഗീസ്, ജോർജ് വർഗീസ്, ആരോൺ എബ്രഹാം, ഡോ. ചിഞ്ചു എസ്.കുര്യൻ, എലിസബത്ത് മാത്യു, ലിസി ജേക്കബ്, സിലാസ് ജോർജ്, ജോൺ തോമസ്, ആനി ജേക്കബ്.

മെഡിക്കൽ :- റവ.വർഗീസ് ജോൺ (ചെയർമാൻ), ബിജി മാത്യു (കൺവീനർ), ഷരോൺ മാത്യു, അനു മാത്യു, ബിൻസി ടോബി, ബിജി ജോർജ്, ഡിംപിൾ ചേലഗിരി ,മറിയാമ്മ മാത്യു.

വെബ് ആൻഡ് ടെക്നിക്കൽ :- റവ. എബ്രഹാം വി. സാംസൺ (ചെയർമാൻ), ഡോ. ഷിജി ഫിലിപ്പ്, സൂസൻ പോൾ, സൂസൻ മാത്യു, അനിൽ എബ്രഹാം.

പബ്ലിസിറ്റി ആൻഡ് മീഡിയ:- റവ. അരുൺ വർഗീസ് (ചെയർമാൻ), അലക്സ് കോശി (കൺവീനർ), പി. പി ചെറിയാൻ, കുര്യൻ തോമസ്, ലൈജു അബ്രഹാം .

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കുന്ന കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനോടകം ക്ലോസ് ചെയ്തതായി സംഘാടകർ അറിയിച്ചു.

വാർത്ത: ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ