സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കേന്ദ്രത്തിന് കത്തെഴുതി സോനം വാഞ്ചുക്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന് സോനം കത്തിൽ വ്യക്തമാക്കി. നിരാഹാര സമരം സോനം വാഞ്ചുകിനോട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച തലസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് സോനം വാഞ്ചുക് കേന്ദ്രസർക്കാരിന് കത്തെഴുതിയത്. നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കാം എന്നും സോനം അറിയിച്ചു നഡ്ഡയും ജിതേന്ദ്ര സിങ്ങും പറഞ്ഞതായും സോനം വിവരം പങ്കുവെച്ചു.
നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോനം വാഞ്ചുകിനെ ജോൺ ബ്രിട്ടാസ് എം പിയുടെയും എ റഹീം എംപിയുടെയും ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വിലക്കിയതായി ആരോപണവും ഉയരുന്നുണ്ട്. സിജെപി പ്രക്ഷോഭത്തിനടക്കം പിന്തുണ പ്രഖ്യാപിച്ച് സൃഷ്ടിച്ച ഗ്രൂപ്പുകളാണ് മെറ്റ വിലക്കിയത്.
പ്രതിഷേധക്കാർക്കെതിരെയുള്ള പൊലീസ് അതിക്രമത്തിനെതിരായ ഹർജിയിൽ ഡൽഹി പൊലീസിനോടും കേന്ദ്ര സർക്കാരിനോടും ഡൽഹി ഹൈക്കോടതി മറുപടി തേടി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണം എന്ന നിർദ്ദേശവും കോടതി നൽകി. എന്നാൽ സമ്മാന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയപ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചു.
പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ ഉണ്ടെന്നു പറഞ്ഞ ഹർജിക്കാരനോട് അത് കാണാൻ താൽപ്പര്യമില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ മറുപടി. രാജ്യതലസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.



