Wednesday, October 7, 2026
Homeകേരളം"ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല'; സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരും': മുഖ്യമന്ത്രി വി ഡി സതീശൻ

“ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല’; സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരും’: മുഖ്യമന്ത്രി വി ഡി സതീശൻ

ന്യൂഡൽഹി: ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾക്കെതിരെയും സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യ എംപിമാർക്കും പിന്തുണ അർപ്പിക്കാനാണ് ദില്ലിയിൽ എത്തിയതെന്നും അദ്ദേഹം കുറിച്ചു.

തുടർച്ചയായി നാലാം ദിവസമാണ് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധം സംഘർഷത്തിലായതോടെ രാഹുൽ ​ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്ത് ബാരഖംബ സ്റ്റേഷനിൽ എത്തിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും കെ സി വേണു​ഗോപാലും ഇടത് എംപിമാരും സ്റ്റേഷനിലുണ്ട്. സ്റ്റേഷന് മുന്നിൽ തടഞ്ഞുവെച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്.

രാഹുലിനെ അറസ്റ്റ് ചെയ്തുകൊണ്ടുവന്ന വാഹനത്തിൻ്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയിരുന്നു. പിന്നീട് പ്രവർത്തകർ വാഹനത്തിൻ്റെ മുകളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെ രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിൻ്റെ വാഹനവും ദില്ലി പൊലീസ് തടയുകയുണ്ടായി. തുടർന്ന് പേഴ്സണൽ സ്റ്റാഫും പൊലീസും തമ്മിൽ തർക്കമായി. രാഹുലിനെ കയറ്റിയ വാഹനത്തിനൊപ്പം പോകാൻ സമ്മതിച്ചിക്കാത്തതാണ് തർക്കത്തിന് കാരണം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ