Tuesday, October 20, 2026
Homeകേരളംസപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖയിൽ പറയുന്നത്.

ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്.

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയില്ല.

സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി.

അടിയന്തിരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായം നൽകണമെന്നുമാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്.

വിതരണക്കാർ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാൻ‌ ഇരിക്കുന്നതിനാൽ സർ‌ക്കാർ ഇടപെടൽ ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ