സിജെപിയ്ക്ക് വഴങ്ങി കേന്ദ്രം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന സിജെപി പ്രതിഷേധം രാജ്യമാകെ വ്യാപിച്ചതാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിൻ്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.ഇന്ന് സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.



