Thursday, October 1, 2026
Homeഅമേരിക്ക‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ.

‘ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല’; മുന്നറിയിപ്പുമായി ഇറാൻ.

ഇറാന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാന് എണ്ണ വിൽക്കാൻ സാധിച്ചില്ലെങ്കിൽ, മറ്റാരും പശ്ചിമേഷ്യയിൽ എണ്ണ വിൽക്കില്ല. ആക്രമണം നേരിട്ടാൽ ഇറാൻ വേഗത്തിൽ പ്രത്യാക്രമണം നടത്തും. യുഎസ് ഉപരോധ ശ്രമങ്ങൾ പരാജയപ്പെടുമെന്നും ഗാലിബാഫ് പ്രതികരിച്ചു.

അമേരിക്കക്കെതിരെ നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ പേര് പറയാതെ, ‘ശത്രുസൈന്യത്തെ’ അറബിക്കടലിൽ നിന്ന് ഉടൻ തുരത്തുമെന്നായിരുന്നു ആയത്തുള്ള മുജ്തബ ഖമനയിയുടെ പ്രതികരണം. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശത്രു അറബിക്കടലിനിപ്പുറത്തേക്ക് കടക്കാൻ ധൈര്യപ്പെടുന്നില്ല.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘വലിയ നുണയൻ’ ആണെന്ന് തുറന്നടിച്ച് ഐആർജിസി. ഇറാൻ ഒരിക്കലും ആണവായുധം നേടാൻ ശ്രമിച്ചിട്ടില്ല. ലോകമെമ്പാടും 800 സൈനിക താവളങ്ങൾ ഒരുക്കിയ അമേരിക്കൻ ഭരണകൂടം സ്വന്തം ജനതയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഐആർജിസി വക്താവ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ