Saturday, July 18, 2026
Homeഅമേരിക്കകേരളത്തെ നയിക്കുവാൻ ഇനി നിലപാടിന്റെ രാജകുമാരൻ ✍️ മോൻസി കൊടുമൺ

കേരളത്തെ നയിക്കുവാൻ ഇനി നിലപാടിന്റെ രാജകുമാരൻ ✍️ മോൻസി കൊടുമൺ

മോൻസി കൊടുമൺ

ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമ മിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടുഭരിക്കട്ടെ എന്ന ജനവികാരത്തെ ഹൈക്കമാൻഡ് ഉൾക്കൊണ്ടതിൽ കേരള ജനത ആവേശ തിമിർപ്പിലാണ്.

വൈകിയാണെങ്കിലും വന്ന വിവേകത്തിന് ഘടകകക്ഷികളും സന്തോഷത്തിലത്രേ . വി.ഡി സതീശനെ മുഖ്യമന്ത്രി യെന്ന നിലയിൽ കണ്ടുകൊണ്ടാണ് ജനം വോട്ടു് നൽകി യതെന്നും സതീശനെ മുഖ്യമന്ത്രിയാക്കുകയില്ലെങ്കിൽ സകലവിധ പിന്തുണയും പിൻവലിക്കുമെന്നുള്ള മുസ്ലീംലീഗിൻ്റെ കടുത്ത ശാഠ്യമാണ് ഹൈക്കമാൻഡിൻ്റെ മാറ്റത്തിനുണ്ടായ ഒരുവശം .മറുവശത്ത് ജനരോഷം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ ,ഫ്‌ളക്‌സുകൾ .വി.ഡി സതീശനെ മുഖ്യമന്ത്രിയിലേക്ക് ഉയർത്തിയില്ലെങ്കിൽ ആത്മഹത്യക്കുവരെ മുതിർന്ന ജനങ്ങളും കേരളത്തെ ഞെട്ടിച്ചുകളഞ്ഞത് അവിശ്വസനീയംപോലെ തോന്നി .

UDFന് തിളക്കമാർന്ന വിജയം ലഭിക്കുന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ശഠിച്ച സതീശന് കേരള ജനത വനവാസമല്ല പട്ടാഭിഷേകം നൽകി ജനകീയനാക്കിയെന്നു തന്നെപറയാം . തകർന്ന മുന്നണിയെ കൈപിടിച്ചു നേരായ ദിശയിലേക്ക് നയിച്ച സതീശന് പിന്നീട് തിരിഞ്ഞു നോൽക്കേണ്ടി വന്നിട്ടില്ല . 1996-ലെ ആദ്യ തോൽവിയിൽ തളരാതെ 5 വർഷം പറവൂരിൽ തന്നെ തമ്പടിച്ച് കഠിന പ്രയഗ്നം നടത്തിയ സതീശന് 2001, 2006, 2011, 2016 , 2021 തിരഞ്ഞെടുപ്പിൽ വിജയം നേടി ക്കൊടുത്തു .2026 ൽ തിളക്കമാർന്ന വിജയത്തോടെ നിയുക്ത മുഖ്യമന്ത്രി പദത്തിലുമെത്തി നിൽക്കുന്നു .

എറണാകുളം ജില്ലയിലെ നെട്ടൂർ ഗ്രാമത്തിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം വിദ്യാർത്ഥി ലീഡർഷി പ്പിലൂടെ തേവര H.Sകോളേജിലെ ആർട്ട്സ് ക്ലബ് സെക്രട്ടറിയായും M.G യൂണിവേഴ്സിറ്റി യിലെ ചെയർമാനായും ഹൈക്കോടതി അഭിഭാഷക നായു മെത്തിയിട്ടും ഒരു മന്ത്രിപോലുമാകാതെ നേരിട്ട് മുഖ്യമന്ത്രി യായ ചരിത്രനേട്ടമാണ് സതീശനു ലഭിച്ച ഭാഗ്യം. ഡാറ്റയും രേഖകളും നിയമവും ചേർന്ന് നിയമസഭയിൽ രാഷ്ട്രീയത്തിന് പുതിയ ഭാവം നൽകിയ സതീശനോട് പിടിച്ചു നിൽക്കുവാൻ പിണറായി വിജയനു നന്നേ വിയർക്കേണ്ടി വന്നിട്ടുണ്ട് .

അനർഗള മൊഴുകുന്ന വാക്ചാതുര്യം തെളിവുകൾ നിരത്തിയുള്ള അഴിമതിയുടെ കണക്കുകൾ എന്നിവ അദ്ദേഹത്തിന് 2012-ൽ സഭയിലെ മികച്ച നിയമ സഭാ സമാജികനുള്ള അവാർഡ് നേടിക്കൊടുത്തു .പ്രതിപക്ഷ ബഞ്ചിൽനിന്നും മുഖ്യമന്ത്രി പദത്തിലെത്തിയ ദൂരം സതീശന് വെറും രാഷ്ട്രീയ ഉയർച്ചയല്ല വർഷങ്ങളുടെ പോരാട്ടത്തിൻ്റെ യും നിലപാടുകളുടെയും അംഗീകാരമാണെന്ന കാര്യത്തിൽ സംശയമില്ല. ശാസിച്ചും തലോടിയും പ്രവർത്തകർക്ക് ആശ്വാസം നൽകിയ സതീശൻ തെറ്റു ചെയ്തവർ തൽക്കാലം മാറിനിൽക്കട്ടയെന്നും അഗ്നിശുദ്ധി വരുത്തി തിരികെ വന്നാൽ പരിഗണിക്കാമെന്നു പറഞ്ഞതും ന്യായം തന്നെ . പ്രതിപക്ഷം വെറുമൊരു എതിർപ്പല്ല പിന്നെയോ തിരുത്തുവാനുള്ള ശക്തമായ ഇടപടലാണെന്നും മതനിരപേക്ഷത ഒരു അലങ്കാരമല്ലെന്നും ഒരു അതിജീവനമാന്നെന്നും കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അവിടെ നടക്കുന്ന അനീതിക്കെതിരെ പോരാടുന്ന സതീശൻ പണ്ട് അച്ചുതാനന്ദൻ മന്ത്രിസഭയിൽ സാൻ്റിയഗോ മാർട്ടിനെതിരെ ആഞ്ഞുവീശിയ പ്രഹര കൊടുംകാറ്റ് ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കും .മയക്കു മരുന്ന് മാഫിയക്കാരെ മുഖം നോക്കാതെ നിയമം കയ്യിലെടുത്ത് ജയിലിൽ അടക്കണമെന്ന് പറയുവാൻ ധൈര്യം കാട്ടിയ സതീശൻ നൂറിൽ പരം സീറ്റു UDF ന് കിട്ടുമെന്നും ഒരു ഡസനിൽ പരം മുൻ മന്ത്രിമാർ തോൽക്കുമെന്നും പറഞ്ഞ കൃത്യമായ കണക്കു കൂട്ടലുകൾ ഒരു പ്രവാചക ശബ്ദമായി പ്രതിധ്വനി ച്ചതാണ് കേരള ജനത അദ്ദേഹത്തെ ജനകീയനാക്കിയത് . സമുദായ നേതാക്കൻമാരുടെ തിണ്ണ നിരങ്ങാതെ ഇത്രയും ഭൂരിപക്ഷം നേടിതന്ന സതീശൻ ശക്തമായ നിലപാടിൻ്റെ രാജകുമാരനായി കേരളത്തിൽ ജനം വാഴ്ത്തിയതിൽ അതിശയോക്തി ഒട്ടും തന്നെയില്ല .

മുഖ്യമന്ത്രി പദം ലഭിച്ചുവെന്ന് മനസ്സിലാക്കിയ V.D. സതീശൻ ആദ്യം പറഞ്ഞ ഒരു വാക്ക് ശ്രദ്ധിക്കുക “ഇതു ദൈവ നിയോഗമാണെന്നും പാവപ്പെട്ടവൻ്റെ കണ്ണുനീർ ഒപ്പിയെടുക്കുവാൻ ദൈവം തന്ന ഒരു പദവിയാണ് മുഖ്യമന്ത്രി പദം എന്നു മാണെങ്കിൽ ഒരു പുതുയുഗം പിറക്കുമെന്ന് നമുക്ക് വിശ്വസിക്കാം . കെ.സി വേണുഗോപാലിനും രമേശിനും സുധീരനും രാഹുലിലും ഹൈക്കമാൻഡിനും നന്ദി പറഞ്ഞ അദ്ദേഹത്തിന് ആരോടും പരിഭവമില്ലെ ന്നും UPF ടീം ഒറ്റക്കെട്ടായും മുമ്പോട്ടു പോകുമെന്നും പറയുമ്പോൾ തികഞ്ഞ ആത്മാർത്ഥത യുള്ള പാർട്ടിക്കാരനായി ജനതയെ ഒന്നിച്ചു നയിക്കുവാനുള്ള കഴിവുണ്ടെന്നും നമുക്ക് വിശ്വസിക്കാം .

നല്ലഒരു മതേതര ഗവൺമെൻ്റിന് തുടക്കം കുറിക്കട്ടെ യെന്ന് ആശംസിച്ചു നിർത്തട്ടെ.

മോൻസി കൊടുമൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com