Friday, August 28, 2026
Homeഅമേരിക്കഓഗസ്റ്റ് 29 ഡോ. വയലാ വാസുദേവൻപിള്ളയുടെ ഓർമ്മദിനം ✒️ലാലു കോനാടിൽ

ഓഗസ്റ്റ് 29 ഡോ. വയലാ വാസുദേവൻപിള്ളയുടെ ഓർമ്മദിനം ✒️ലാലു കോനാടിൽ

കേരളത്തിലെ പ്രമുഖ നാടകകാരനായിരുന്നു വയലാ വാസുദേവൻ പിള്ള തൃശ്ശൂർ സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും കേരള സർവ്വകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ പെർഫോമിങ് ആന്റ് വിഷ്വൽ ആർട്‌സ് ഡയറക്ടറുമായിരുന്നു. പാശ്ചാത്യ നാടക സങ്കൽപ്പങ്ങളെ മലയാളിക്കു പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു..!!

1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി… തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും,
ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും, ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്..!!

ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെകാലം നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർതിച്ചിരുന്നത്..!!

2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു..!!

✒️ലാലു കോനാടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ