Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഇന്ത്യ100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി...

100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി: മോട്ടോർ വാഹന ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. 100% എഥനോൾ വരെ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയാണ് ഭേദഗതി നടപ്പാക്കിയത്. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഔദ്യോഗികമായി വിജ്ഞാപനം ഇറക്കി. ഇന്ധന ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാറിന്റെ ഈ നിർണ്ണായക നീക്കം. ഇ 100, ഇ 85 തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്കാണ് പച്ചക്കൊടി.

നിലവിൽ ഇ-20 വരെ ഉപയോഗിക്കാനായി നിർമ്മിച്ച വാഹനങ്ങളിൽ അതിൽ കൂടുതൽ എഥനോൾ കലർത്താൻ ആകില്ല. എഥനോൾ കൂടുതൽ കലർത്തിയ പെട്രോൾ ഒഴിക്കാവുന്ന വാഹനങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം നിലവിലുള്ള സാധാരണ പെട്രോൾ കാറുകളിലോ ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലോ ഇ100 ഉപയോഗിക്കാൻ അനുവാദമില്ല. പുതിയ ഭേദഗതിയോടെ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കൾ ഉയർന്ന എഥനോൾ മിശ്രിതത്തിൽ ഓടുന്ന ഫ്ലെക്സ്-ഫ്യുവൽ മോഡലുകൾ വിപണിയിലിറക്കാൻ സജ്ജമാകുകയാണ്.

മാരുതി സുസുകി വേഗൺ ആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ ഇതിനകം തരംഗമായിരുന്നു. ലൈറ്റ് മോട്ടോർ വെഹിക്കിളിൻറെ ഭാരപരിധിയും പുതിയ ഭേദഗതിപ്രകാരം ഉയർത്തിയിട്ടുണ്ട്. പെട്രോൾ, ഡീസൽ എൽഎംവികളുടെ ഭാരപരിധി 3000കിലോയിൽ നിന്ന് 3500 കിലോ ആയാണ് ഉയർത്തിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ