Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു; നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംസമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു;...

സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? അച്ഛന്റെ ചിതയടങ്ങും മുൻപ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നു; നിയമസഭയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതിന്റെ തെളിവാണ് ചേരാനല്ലൂർ സംഭവത്തിൽ കണ്ടതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി.

സമ്പന്നരും സ്വാധീനമുള്ളവർക്കും ഒരു നീതിയും പാവപ്പെട്ടവർക്ക് മറ്റൊരു നീതിയുമാണ് പൊലീസിൽ നടപ്പിലാകുന്നത്. ഇതിൽ സർക്കാരിന് യോജിപ്പില്ല എന്ന് പറയുന്നുണ്ടെങ്കിലും ഇത്തരമൊരു അവസ്ഥയെ അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.

“ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോ എന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ചോദിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ആ കുഞ്ഞിന്റെ അച്ഛന്റെ ചിത അടങ്ങും മുൻപാണ് ഇത്തരമൊരു ചോദ്യം ഉയർത്തേണ്ടി വന്നത്. അത് സങ്കടകരവും നാടിന് തന്നെ അപമാനകരവുമാണ്,” പിണറായി വിജയൻ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ വാക്കും നിലപാടും പോലും അംഗീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും, പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടതിന്റെ പ്രതികരണമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ