Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംകോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി.

കോവിഡ് കാലത്ത് കോടികളുടെ ഐഫോൺ വാങ്ങിക്കൂട്ടി, ഇപ്പോൾ പലതും കാണാനില്ല; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് വഴിതെളിയുന്നു. സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.

കണ്ണ് പരിശോധനകൾക്കായുള്ള ഫണ്ടസ് ക്യാമറകളിൽ ഘടിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് 7.16 കോടി രൂപ മുടക്കി 224 ഐഫോണുകൾ വാങ്ങിയത്. എന്നാൽ, വാങ്ങിയ ഫോണുകളിൽ ഭൂരിഭാഗവും കാണാനില്ലെന്ന ഗുരുതരമായ വിവരമാണ് കഴിഞ്ഞദിവസം നിയമസഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി വ്യക്തമാക്കിയത്. കോവിഡ് സമയത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ഐഫോണുകളും അനുബന്ധ ഉപകരണങ്ങളും പല ആശുപത്രികളിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു.

വിപണിയിൽ നിന്ന് വാങ്ങിയ ഐഫോണുകളിൽ പലതും ദുരുപയോഗം ചെയ്യപ്പെടുകയോ കാണാതാവുകയോ ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പ് സൈബർ സെല്ലിലും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ