സംസ്ഥാനത്ത് നവംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4˚C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ആയതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. ചൂടുള്ള സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ശക്തമായ മഴയായിരുന്നു
വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പുറത്ത് നിന്നു. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. മഴയിൽ നിന്ന് അൽപ്പം മാറിയപ്പോഴാണ് സംസ്ഥാനത്ത് ചൂട് വില്ലനായി എത്തിയിരിക്കുന്നത്.
നവംബർ 1 വരെ കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താപനില സാധാരണയേക്കാൾ 3–4°C വരെ ഉയരാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു



