Tuesday, June 9, 2026
Homeഅമേരിക്കലോക കപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കന്‍ മൃഗശാലയിലെ ആനയും ഗൊറില്ലയും ജിറാഫും.

ലോക കപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കന്‍ മൃഗശാലയിലെ ആനയും ഗൊറില്ലയും ജിറാഫും.

വേറിട്ട ലോക കപ്പ് പ്രവചനം നടത്തിയിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു മൃഗശാല അധികാരികള്‍. ജിറാഫ്, ഗൊറില്ല, പ്യൂമ (ഒരിനം കാട്ടുപൂച്ച), ആന എന്നീ മൃഗങ്ങളെപങ്കെടുപ്പിച്ചായിരുന്നു 2026 ലെ ഫിഫ ലോക കപ്പ് ആര് നേടും എന്നത് പ്രവചിക്കാനുള്ള മത്സരം നടത്തിയത്. ലോകകപ്പ് വേദി സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ സിറ്റിയായ ഗോദലഹാറയിലെ മൃഗശാലയില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ ഫലങ്ങളായിരുന്നു ലഭിച്ചത്.

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആര് വിജയികളാകും എന്നതടക്കമുള്ള പ്രവചനങ്ങളാണ് മൃഗങ്ങളെ വെച്ച് നടത്തിയത്. ഓരോ മൃഗത്തിനും രണ്ടു ടീമുകളെ വീതം നല്‍കി. ഇവയില്‍ നിന്നും ഓരോ മൃഗവും വിജയികളാകുന്ന രാജ്യത്തിന്റെ പേര് പ്രവചിച്ചു. സൗത്ത് ആഫ്രിക്കയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തില്‍ മെക്‌സിക്കോ വിജയികളാകുമെന്നതായിരുന്നു ആനയുടെ പ്രവചനം.

യുറുഗ്വായ് കരുത്തരായ സ്‌പെയിനിനെ തോല്‍പ്പിക്കുമെന്നതായിരുന്നു ഗൊറില്ലയുടെ പ്രവചനം. പ്യൂമയുടെ പ്രവചനമാകട്ടെ സൗത്ത് കൊറിയ ചെക്‌റിപബ്ലികിന് വിജയം നേടുമെന്നായിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ റിപബ്ലിക് ഓഫ് കോംഗോയുടെ വിജയമായിരുന്നു ജിറാഫ് പ്രവചിച്ചത്. 2010-ല്‍ സൗത്ത് ആഫ്രിക്ക ആതിഥ്യമരുളിയ ഫിഫ ലോക കപ്പിലായിരുന്നു ജീവികളെ ഉപയോഗിച്ചുള്ള പ്രവചനം ശ്രദ്ധ നേടി തുടങ്ങിയത്. പോള്‍ നീരാളിയായിരുന്നു അന്നത്തെ താരം. നെതര്‍ലാന്റ്‌സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ആയിരുന്നു 2010-ലെ ലോക കപ്പ് ജേതാക്കളായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com