Saturday, May 23, 2026
Homeഇന്ത്യസി.ബി.എസ്.ഐ.സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ...

സി.ബി.എസ്.ഐ.സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന കേന്ദ്ര ബോർഡിൻ്റെ പുതിയ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി : സി.ബി.എസ്.ഐ. (CBSE) സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന കേന്ദ്ര ബോർഡിൻ്റെ പുതിയ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി നടത്തിയ പ്രത്യേക വാക്കാലുള്ള പരാമർശത്തെ തുടർന്ന്, ഹർജി അടുത്ത ആഴ്ച തന്നെ അടിയന്തിരമായി ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്നാണ് സിബിഎസ്ഐയുടെ ഈ പുതിയ വിദ്യാഭ്യാസ നയത്തെ പരമോന്നത കോടതിയിൽ നിയമപോരാട്ടത്തിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് രണ്ട് പുതിയ ഭാഷകൾ കൂടി നിർബന്ധിതമായി പഠിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് മുകുൾ രോഹത്ഗി കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഒൻപതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിച്ചുതുടങ്ങുന്ന വിദ്യാർത്ഥി എങ്ങനെ തൊട്ടടുത്ത വർഷം പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ വിജയിക്കും ഈ തീരുമാനം രാജ്യത്തെ വിദ്യാഭ്യാസ സ്കൂൾ രംഗത്ത് കടുത്ത അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടർന്നാണ് ഹർജി തിങ്കളാഴ്ചയോ അതിനടുത്ത ദിവസങ്ങളിലോ അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 19 ഹർജിക്കാരുടെ സംയുക്ത കൂട്ടായ്മയാണ് കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എൻസിഐആർടിക്കും എതിരെ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2026 മെയ് 15-ന് സിബിഎസ്ഇ പുറപ്പെടുവിച്ച ഉത്തരവാണ് ഹർജിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ സർക്കുലർ പ്രകാരം വരും ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ നിർബന്ധമായും മൂന്ന് ഭാഷകൾ പഠിച്ചിരിക്കണം. ഇതിൽ ഏറ്റവും കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. വിദേശ ഭാഷകൾ പഠിക്കാൻ താൽപ്പര്യമുള്ള കുട്ടികൾക്ക് മറ്റ് രണ്ട് ഇന്ത്യൻ ഭാഷകൾക്കൊപ്പം മൂന്നാമതായോ അല്ലെങ്കിൽ നാലാമത് ഒരു അധിക ഭാഷയായോ മാത്രമേ വിദേശ ഭാഷ തിരഞ്ഞെടുക്കൂ അനുവാദമുള്ളൂ.

എന്നാൽ, ഈ തീരുമാനം തൊട്ടുമുൻപ് 2026 ഏപ്രിൽ 9-ന് സിബിഎസ്ഐ തന്നെ പുറപ്പെടുവിച്ച ഉത്തരവിൻ്റെ നഗ്നമായ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ഒൻപതാം ക്ലാസിലെ ഈ മൂന്ന് ഭാഷ നിർബന്ധിത നിയമം 2029-30 അധ്യയന വർഷം വരെ നടപ്പിലാക്കില്ലായിരുന്നു ഏപ്രിൽ 9-ലെ സി.ബി.എസ്.ഐ. വിജ്ഞാപനം. ഇതനുസരിച്ച് സ്കൂളുകളും വിദ്യാർത്ഥികളും തങ്ങളുടെ വാർഷിക പഠന പദ്ധതികൾ തയ്യാറാക്കി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ബോർഡ് പെട്ടെന്ന് നിലപാട് മാറ്റിയത് കടുത്ത വിവേചനമാണെന്നും വ്യക്തമായിട്ടുണ്ട് ആസൂത്രണമില്ലാത്തതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com