ഷാർജ ഷേക്ക്
🍇🍈🍊🍍🥭🍒🍓
🥤വിശപ്പും ദാഹവും അകറ്റുന്ന ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത്. ആരോഗ്യവും ഉന്മേഷവും നിലനിർത്തുന്ന അടിപൊളി രുചിയിലുള്ള ഈ ഷാർജ ഷേക്ക് ഗൾഫ് രാജ്യങ്ങളിലെ ആഡംബരവും സമ്പന്നവുമായ സ്വഭാവമുള്ളതുകൊണ്ടാണ് ഇതിന് ഷാർജ ഷെയ്ക്ക് എന്ന പേരിടാൻ കാരണമായത് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇന്ന് കേരളത്തിലെ എല്ലാ ജ്യൂസ് കടകളിലും സുലഭമായി കിട്ടുന്ന ഒരു ഹെൽത്തി ഡ്രിങ്ക് ആണ് ഷാർജ ഷെയ്ക്ക്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🍌🍉🥑🍐🍏🍎🍑🍋🟩🍍🥝🍒🍌
1. ഫ്രീസറിൽ വച്ച് തണുപ്പിച്ച കട്ടപാൽ – 500 ml.
2. ഞാലിപ്പൂവൻ പഴം – 2 എണ്ണം.
3. ബൂസ്റ്റ് – രണ്ട് ടേബിൾ സ്പൂൺ.
4. പഞ്ചസാര – മൂന്ന് ടേബിൾ സ്പൂൺ.
5. കശുവണ്ടി – ആറെണ്ണം.
6. ചോക്ലേറ്റ് ഐസ്ക്രീം – ആവശ്യത്തിന്.
7. ചോക്ലേറ്റ് സിറപ്പ് – ഗാർണിഷ് ചെയ്യുന്നതിന് ആവശ്യമായത്.
തയ്യാറാക്കുന്നവിധം
🍜🥣🍝🥣🧁🍷🍸🍵🥃

🍌മിക്സിയുടെ ജാറിൽ പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ്, പഴം ഇത്രയും ചേർത്ത് ആദ്യം അടിക്കുക .
🥫ഇതിലേക്ക് ഫ്രീസറിൽ നിന്ന് എടുത്ത കട്ടപ്പാല് പൊടിച്ച് മിക്സിയിലേക്ക് ചേർത്തുകൊടുത്ത് നന്നായി കട്ടകളില്ലാതെ അടിച്ചെടുക്കുക.
🍦ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഐസ്ക്രീമും കൂടി ചേർത്തു കൊടുത്ത് സ്മൂത്തായി അരച്ചെടുക്കുക.
🥃പിന്നീട് സെർവ് ചെയ്യാനുള്ള ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ഒരു പൈപ്പിൻ ബാഗിൽ ആക്കി ഗ്ലാസ്സിന്റെ ഉള്ളിലായി സൈഡിൽ ഒഴിച്ചു കൊടുക്കുക. (ഇങ്ങനെ ചെയ്യുന്നത് ഭംഗിക്ക് വേണ്ടിയാണ്)
🍷ഇനി മിക്സിയിൽ അടിച്ചു വെച്ച ഷേക്ക് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം മുകളിൽ ഒരു സ്കൂപ് ഐസ്ക്രീം ചേർത്ത് കൊടുക്കുക. അതിനു മുകളിലും ചോക്ലേറ്റ് സിറപ്പ് ഉപയോഗിച്ച് ഗാർണിഷ് ചെയ്യുക.
🍸ഉന്മേഷവും രുചിയും ഒന്നിച്ച് ലഭിക്കുന്ന രോഗപ്രതിരോധശേഷി നൽകുന്ന ഈ ഷാർജ ഷെയ്ക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടമാവും എന്നുള്ള കാര്യം തീർച്ച.
📢അടുത്ത റെസിപ്പുമായി അടുത്ത ആഴ്ച കാണാം 😄😍🙏👍.
തയ്യാറാക്കിയത്: റീന നൈനാൻ,
മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം



