Sunday, September 27, 2026
Homeഇന്ത്യഎടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ.

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ.

മലപ്പുറം: മൂന്ന് ദിവസം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചാർജ് ഒഴിവാക്കി ബാങ്കുകൾ.

ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയൻ പണി‌മുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ എടിഎമ്മുകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം.

എത്ര തവണ എടിഎം ഇടപാടു നടത്തിയാലും പ്രത്യേക ചാർജ് ഈടാക്കില്ല. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും ചാർജ് ഈടാക്കില്ല.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ഒക്റ്റോബർ 1ന് ബാങ്ക് പ്രവർത്തിക്കുമെങ്കിലും ഒക്റ്റോബർ 2 ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയായിരിക്കും. വരുന്ന ആഴ്ചയിൽ വെറും രണ്ട് ദിവസം മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കൂ.

പണിമുടക്ക് മുൻനിർത്തി ട്രഷറി ശാഖകൾക്ക് ഇരട്ടി തുക കൈവശം വയ്ക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

ബാങ്കുകൾ അടഞ്ഞു കിടക്കുമെങ്കിലും ഈ ദിവസങ്ങളിലെല്ലാം ബാങ്കുകളുടെ ഐടി വിഭാഗം പ്രവർത്തിക്കും. ഓൺലൈൻ സേവനങ്ങൾ തടസമില്ലാതെ മുന്നോട്ടു പോകും. ഓട്ടോമാറ്റിക് ഇഎംഐ കൾ തടസമില്ലാതെ ഡിഡക്റ്റ് ആകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ