Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അമ്പലപ്പുഴയിലെ തോൽവി ഗൗരവകരം; എം.വി. ഗോവിന്ദനെതിരായ ശാസന ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഅമ്പലപ്പുഴയിലെ തോൽവി ഗൗരവകരം; എം.വി. ഗോവിന്ദനെതിരായ ശാസന ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.

അമ്പലപ്പുഴയിലെ തോൽവി ഗൗരവകരം; എം.വി. ഗോവിന്ദനെതിരായ ശാസന ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്തു.

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കാണണമെന്നും വോട്ട് ചോർച്ച സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ജി. സുധാകരനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. സുധാകരന് അധികാരക്കൊതിയാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. പാർട്ടി ആശയപരമായി ജീർണിച്ചുവെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

ജില്ലയിലെ പ്രമുഖ നേതാക്കൾക്ക് നൽകിയ ചുമതലകൾ കൃത്യമായി നിറവേറ്റുന്നില്ലെന്നും സംഘടനാ പ്രവർത്തനം ചില മേഖലകളിൽ ദുർബലമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ചർച്ചയായ സാഹചര്യത്തിൽ ആലപ്പുഴയിൽ വരും ദിവസങ്ങളിൽ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ