തൃശ്ശൂർ: അനശ്വര ഗായകൻ പി ജയചന്ദ്രന്റെ പേരിൽ സൗണ്ട്സ് ഗുഡ് കലാ സാംസ്കാരിക സംഘം നൽകുന്ന ഈ വർഷത്തെ സൗണ്ട്സ് ഗുഡ്-പി ജയചന്ദ്രൻ സ്മാരക പുരസ്കാരം (2026) പ്രശസ്ത പിന്നണി ഗായകനും, കർണ്ണാടക സംഗീതജ്ഞനുമായ പി ഉണ്ണികൃഷ്ണന്.
50,000.00 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 31 ന് വൈകിട്ട് 6.00 മണിക്ക് തൃശൂർ റീജണൽ തിയേറ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. തുടർന്ന് പി. ഉണ്ണികൃഷ്ണനും മകൾ ഉത്തര ഉണ്ണികൃഷ്ണനും ചേർന്ന് നടത്തുന്ന സംഗീത പരിപാടിയും വേദിയിൽ നടക്കും. ഫെഡറൽ ബാങ്കുമായി സഹകരിച്ച് സൗണ്ട്സ്ഗൂഡ് നടത്തുന്ന ഈ പരിപാടിക്ക് ഓൺലൈൻ ടിക്കറ്റിലൂടെയാകും പ്രവേശനം.



