എറണാകുളം: എറണാകുളം ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയ ബാലകൃഷ്ണനാണ് മരിച്ചത്. കാറോടിച്ചത് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ മകനാണ്. പ്രതി വാഹനമോടിച്ചത് 100 കിലോമീറ്റർ വേഗതയിലാണെന്നാണ് കണ്ടെത്തൽ.
ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് റിനോ ഫ്രാന്‍സിസിന്റെ പേരിലുള്ളതാണ് വാഹനം. പ്രതിയെ ചേരാനല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട ജയബാലകൃഷ്ണൻ നിത്യജീവിതത്തിനായി തട്ടുകട നടത്തിവരികയാണ്. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. മിനി കൂപ്പർ അപകടത്തിന് പിന്നാലെ ഉണ്ടായ ഈ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.



