Friday, November 20, 2026
Homeകേരളംലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ടൂറിസം പ്രവർത്തനങ്ങൾക്കും ജാഗ്രതാ നിർദേശം.

ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; ടൂറിസം പ്രവർത്തനങ്ങൾക്കും ജാഗ്രതാ നിർദേശം.

കവരത്തി: ചുഴലിക്കാറ്റ് സാധ്യതയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് അധികൃതർ നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദ്വീപുകളിലെ എല്ലാവിധ ടൂറിസം ആക്ടിവിറ്റികളും വാട്ടർ സ്പോർട്സ് വിനോദങ്ങളും കടുത്ത ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യാനും ആവശ്യമായ മുൻകരുതലുകൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില സന്ദർഭങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും യാതൊരു കാരണവശാലും കടലിലിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ