Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ് | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വർഷം അവസാനിക്കാനിരിക്കെ സ്വർണ വിലയിൽ ഇനിയെന്തൊക്കെയായിരിക്കും മാറ്റങ്ങൾ എന്നറിയാനും വിപണി കാത്തിരിക്കുകയാണ്.

ആഭ്യന്തര പ്രശ്നങ്ങളുൾപ്പടെ സ്വർണ വില ഉയരുന്നതിനുള്ള കാരണമായിട്ടുണ്ട്. പശ്ചിമേഷ്യയിലെ സാ​ഹചര്യങ്ങളും മറ്റും സ്വർണ വിലയിലെ മാറ്റങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുമുണ്ട്.

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,04,480 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇന്നലെ സ്വർണം വാങ്ങാൻ ജ്വല്ലറികളിൽ എത്തിയവരുടെ എണ്ണവും കൂടുതലാണെന്ന് ഉടമകൾ പറയുന്നു. ഒരു ​ഗ്രാം സ്വർണത്തിന് ഇന്നലെ 13,060 രൂപയായിരുന്നു വില. ഒരു ​പവൻ സ്വർണത്തിന് ഇന്നത്തെ വില 1,04,560 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 13,070 രൂപയുമാണ്.

ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ പതിനൊന്നാം തീയതിയായിരുന്നു. 1,11,040 രൂപയായിരുന്നു അത്. സ്വർണ വിലയിൽ ഇനിയും ഉയർച്ച ഉണ്ടായാക്കേമെന്നാണ് വി​ദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആ​ഗോള വിപണിയിലുള്ള അസന്തുലിതാവസ്ഥയാണ് ഇന്ത്യ
യിലും സ്വർണ വിലയെ ബാധിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ