പാലാ (കോട്ടയം): മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.
തൊടുപുഴ ഇടവെട്ടി ചൂരോലിതൊട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.ബിൻഷാദിന്റെ മകൻ മുഹമ്മദ് അഫ്രിൻ (21) ആണ് മരിച്ചത്.
ഇന്നലെ (ശനിയാഴ്ച) വൈകിട്ട് 04:45-ഓടെ മുത്തോലി കടവിലാണ് അപകടം.
പാലാ ബ്രില്യൻ്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥിയാണ്. മുത്തോലിയിലെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു മുഹമ്മദ് അഫ്രിൻ താമസിച്ചിരുന്നതെന്ന് ബ്രില്യൻ്റ് അധികൃതർ പറഞ്ഞു.
രണ്ട് പേരാണ് വെള്ളത്തിൽ ഇറങ്ങിയത്. വിവരമറിഞ്ഞെത്തിയ പാലാ ഫയർഫോഴ്‌സ് സംഘവും സന്നദ്ധപ്രവർത്തകരും ചേർന്നാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: സുഹറ.



