പി പി ചെറിയാൻ
ഫ്ലോറിഡ : അനധികൃതമായി കുടിയേറി ദശകങ്ങൾ കഴിഞ്ഞ ശേഷം, സായുധ മയക്കുമരുന്ന് കടത്ത് കേസിൽ ക്യൂബൻ പൗരന്മാരായ രണ്ട് വയോധികർ സീസർ വാൽഡെസ് (89), മഗ്ദലേനോ മെദീന (73). മിയാമിയിൽ അറസ്റ്റിലായി.
1980 മെയ് മാസത്തിൽ കീ വെസ്റ്റ് വഴി യാതൊരു രേഖകളുമില്ലാതെയാണ് ഇവർ അമേരിക്കയിലെത്തിയത്. രണ്ടുപേരുടെയും പേരിൽ മുൻപും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ റെക്കോർഡുകളുണ്ട്.
മിയാമി പോലീസ് നടത്തിയ രഹസ്യ പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ കൊക്കെയിൻ, കഞ്ചാവ്, മോഷ്ടിച്ച തോക്കുകൾ, വെടിയുണ്ടകൾ, 4,800 ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തു.
നടപടി: കുറ്റകൃത്യങ്ങൾ തെളിഞ്ഞതിനെ ത്തുടർന്ന് ഇരുവരെയും ഐ.സി.ഇ (ICE) കസ്റ്റഡിയിലെടുക്കുകയും നിലവിൽ മിയാമി ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.



