Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത് | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കയു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്

യു.എസിലെ ജെൻ സി തലമുറയിൽ ആത്മീയ ഉണർവ്; പുതിയ സർവേ പുറത്ത്

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്‌ : യു.എസിലെ ‘ജെൻ സി’ (Gen Z) യുവതലമുറയിൽ മതപരവും ആത്മീയവുമായ കാര്യങ്ങളിൽ വലിയ വർദ്ധനവുണ്ടായതായി പുതിയ സർവേ റിപ്പോർട്ട്. ‘ഡെയ്‌ലി സിഗ്നൽ’ പുറത്തുവിട്ട പുതിയ ഹാരിസ് പോൾ പ്രകാരമുള്ള പ്രധാന വിവരങ്ങൾ:

ജെൻ സി വിഭാഗത്തിൽപ്പെട്ട 88% പേരും തങ്ങളുടെ ആത്മീയത സജീവമായി പിന്തുടരുന്നവരാണ്. ഏകദേശം 33% പേർ സ്വയം മതവിശ്വാസികളായി പ്രഖ്യാപിച്ചു. മില്ലേനിയലുകളിൽ (19%) ഇത് വളരെ കുറവാണ്.

67% ജെൻ സി അംഗങ്ങൾ പ്രാർത്ഥിക്കാറുണ്ട്. 54% പേർ വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കുകയും, 49% പേർ സമീപകാലത്ത് ആരാധനകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കുറച്ചുകാലം മുമ്പ് യു.എസിലെ ഏറ്റവും മതരഹിതരായ തലമുറയായി കണക്കാക്കപ്പെട്ടിരുന്ന ജെൻ സി, ഇപ്പോൾ തികഞ്ഞ വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതായാണ് ഈ സർവേ വ്യക്തമാക്കുന്നത്. കോളേജ് ക്യാമ്പസുകളിലും മാസ് മാമ്മോദീസകളിലും വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഇതിന് തെളിവാണ്.

മുൻ തലമുറകൾ പ്രചരിപ്പിച്ച മതേതര ഭൗതികവാദത്തോട് യുവജനങ്ങൾ മുഖം തിരിക്കുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ