എൻഎസ്എസ് എന്നത് എംഎസ്എസ് ആകുന്നുവെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. മക്കൾ സർവീസ് സൊസൈറ്റി ആകുന്നു. ജനറൽ സെക്രട്ടറിയുടെ മക്കൾക്ക് വേണ്ടിയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളേജുകൾ ഭരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകിയെന്നും ഗണേഷ് കുമാർ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയിൽ നിന്നും ബന്ധുവിനെ പറഞ്ഞ് വിട്ടതിനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. മകളുടെ മകന് ജോലി ലഭിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് പൊന്നാട നൽകി സ്വീകരിച്ചുവെന്നും രമേശ് ചെന്നിത്തലക്ക് പൊന്നാട ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു
കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇന്ന് എൻഎസ്എസിൻ്റെ നേതൃസ്ഥാനത്ത് ഉള്ളതെന്നും കെ ബി ഗണേഷ് കുമാർ
ജനറൽ സെക്രട്ടറി 2024ൽ പുറത്തിറക്കിയ സർക്കുലറിൽ ഉള്ളത് വിവാദ പരാമർശമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. സ്ത്രീകളെ മൂന്ന് വർഷത്തിൽ കൂടുതൽ ഒരു സ്ഥാനത്ത് ഇരുത്തരുതെന്നും സ്ത്രീകൾ കള്ളികൾ ആണ്, മോഷ്ടിക്കും എന്നാണ് ഒരു ജനറൽ സെക്രട്ടറി ആ സർക്കുലറിൽ പറഞ്ഞതെന്നും കെ ബി ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർക്ക് മുസ്ലിം വിഭാഗത്തോട് സ്‌നേഹം ഇല്ലെന്നും സ്‌നേഹം മുസ്ലിം ലീഗിൻ്റെ വിദ്യാഭ്യാസ മന്ത്രിയോട് മാത്രമാണെന്നും ഗണേഷ് കുമാർ വിമർശിച്ചു.
നക്കാപ്പിച്ചക്ക് വേണ്ടി ജോലി വാങ്ങാൻ പോകരുതെന്നും ഭാര്യക്കും മക്കൾക്കും ജോലി നൽകി സുകുമാരൻ നായർ ആളുകളെ അടിമകൾ ആക്കുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. അമൃതാനന്ദമയി അമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വ്യക്തിയാണ് സുകുമാരൻ നായർ. ആ അമ്മയുടെ കോളജിലാണ് ഇന്ന് സുകുമാരൻ നായരുടെ കൊച്ചു മകൻ പഠിക്കുന്നത്. പാസായാൽ ആ കൊച്ചു മകന് പാലക്കാട് എഞ്ചിനിയറിംഗ് കോളജിൽ ജോലി കിട്ടുമെന്നും സുകുമാരൻ നായർ പറഞ്ഞു.
ഗോഡ്ഫാദറിലെ അഞ്ഞൂറാൻ ആണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ പരിഹസിച്ചു. ചാരു കസേരയിൽ കിടക്കും. കരയോഗം സെക്രട്ടറിമാരെ താഴെ ഇരുത്തും. കാര്യങ്ങൾ പറഞ്ഞ് ചെയ്യിപ്പിക്കും. പത്താം ക്ലാസ് പാസാകാതെ ഏത് സ്ഥാനത്തും ഇരിക്കാം എന്ന് സുകുമാരൻ നായർ തെളിയിച്ചവെന്നും അദ്ദേഹം പരിഹസിച്ചു. നയാര പമ്പിനെ നായർ പമ്പ് എന്ന് വായിക്കുന്ന ജനറൽ സെക്രട്ടറി ആണ് ഇന്ന് ഉള്ളതെന്നും തങ്ങളുടെ അനുമതി ഇല്ലാതെ നായർ എന്ന് പേരിട്ട പമ്പിൽ നിന്നും പെട്രോൾ അടിക്കരുതെന്ന് സുകുമാരൻ നായർ പറയുമെന്നും പരിഹസച്ചു.



