Saturday, November 14, 2026
Homeകേരളംരാജേന്ദ്ര അർലേക്കറുടെ അടിമയാണ് മുഖ്യമന്ത്രി; നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി സതീശൻ മാറിയെന്ന് പി രാജീവ്.

രാജേന്ദ്ര അർലേക്കറുടെ അടിമയാണ് മുഖ്യമന്ത്രി; നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി സതീശൻ മാറിയെന്ന് പി രാജീവ്.

ഡൽഹി: മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ അടിമയാണ് മുഖ്യമന്ത്രിയെന്ന് മുൻ മന്ത്രി പി രാജീവ്. സംഘി മുഖ്യമന്ത്രിയാണ് സതീശൻ. കാലടി സര്വകലാശാലയിൽ SFI ആക്രമിച്ചു എന്ന് മുഖ്യമന്ത്രി എങ്ങനെ ഉറപ്പിച്ചു പറയുന്നു. RSS താല്പര്യം പാലിക്കുന്ന അടിമയായി മുഖ്യമന്ത്രി മാറി. നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറി. കാലടിയിൽ ആദ്യ FIR ഇട്ടത് വഴി തടയൽ ആണ്.

പിന്നീട് അന്നത്തെ ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചുവെന്നും പി രാജീവ് വ്യക്തമാക്കി.വൈദ്യുതിയുമായി മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തൽ വസ്തുതയ്ക്ക് നിരക്കാത്തതാണ്. വൈദ്യുതി എട്ടര രൂപയ്ക്ക് വാങ്ങണം എങ്കിൽ 24 മണിക്കൂറും വാങ്ങണം. പീക്ക് സമയത്ത് അല്ലാതെ, ബാക്കി സറണ്ടർ ചെയ്യണം.

മിച്ചമുള്ളത് ചുരുങ്ങിയ നിരക്കിലോ സൗജന്യമായോ സറണ്ടർ ചെയ്യണം. ഈ കമ്പനിയുമായി എങ്ങനെ കരാറിലെത്തി?. ടെൻഡറുകൾ ഇല്ലാതെ അടിയന്തിര സാഹചര്യത്തിൽ വൈദ്യുതി വാങ്ങേണ്ട ആവശ്യമുണ്ടോ?. നീക്കം സർക്കാരിന് വലിയ ബാധ്യത ഉണ്ടാക്കുന്നു. അതീവ ഗൗരവമായ വിഷയമാണ്. മുഖ്യമന്ത്രി ചില നുണകൾ സത്യം പോലെ പറയുന്നു. വലിയ അഴിമതിയാണ് ഉണ്ടാകാൻ പോകുന്നതെന്നും പി രാജീവ് വിമർശിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ