Monday, October 5, 2026
Homeഇന്ത്യതിരൂരിൽ SPAയുടെ മറവിൽ വൻ പെൺവാണിഭം; കോളേജ് പെൺകുട്ടികൾ വരെ ഇരകൾ, യുവാവ് പിടിയിൽ.

തിരൂരിൽ SPAയുടെ മറവിൽ വൻ പെൺവാണിഭം; കോളേജ് പെൺകുട്ടികൾ വരെ ഇരകൾ, യുവാവ് പിടിയിൽ.

തിരൂർ; പ്രണയവും സ്പായും മറയാക്കി പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി ലൈംഗിക ചൂഷണം നടത്തിയ യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ.

തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന ശരത് പ്രസാദ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഞെട്ടിക്കുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

ക്രൂരമായ ചതി ഇങ്ങനെ
പ്രണയം നടിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച്
പിന്നീട് പ്രണയത്തിലേക്ക് നയിക്കും. വിശ്വാസം നേടിയ ശേഷം പുറത്തേക്ക് കറങ്ങാൻ കൊണ്ടുപോകും.

പാനീയത്തിൽ രഹസ്യമായി
രാസലഹരി കലർത്തി നൽകി മയക്കും. പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യും. അതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ഫോണിൽ പകർത്തി, പിന്നീട് അതു കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ചൂഷണത്തിന് ഇരയാക്കുന്നതാണ് രീതി.

ഒരു പെൺകുട്ടിയുടെ ധൈര്യമാണ് കേസ് പുറത്ത് കൊണ്ടുവന്നത്
ഒരു യുവതി നൽകിയ ധീരമായ പരാതിയിലാണ് തിരൂർ പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം പുരോഗമിച്ചപ്പോൾ ഞെട്ടൽ ഇരട്ടിയായി

കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾ. ഇതേ രീതിയിൽ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടെന്ന് കണ്ടെത്തി. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാൻ മടിക്കുകയായിരുന്നു.
മലപ്പുറം ന്യൂസ്‌.
പോലീസ് മുന്നറിയിപ്പ്:
ഓൺലൈനിലൂടെ പരിചയപ്പെടുന്നവരെ കണ്ണടച്ച് വിശ്വസിക്കരുത്. സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ഒരു കാരണവശാലും ഷെയർ ചെയ്യരുത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ വീട്ടുകാരെയോ പോലീസിനെയോ അറിയിക്കണം.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരൂരിലെ അനധികൃത സ്പാകൾക്കെതിരെ വൻ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ