Monday, October 5, 2026
Homeകേരളംസർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; 'വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികൾ', പറയുന്നത്ര പ്രതിസന്ധിയില്ലെന്ന് കെ മുരളീധരൻ

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ‘വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികൾ’, പറയുന്നത്ര പ്രതിസന്ധിയില്ലെന്ന് കെ മുരളീധരൻ

കൊച്ചി: സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികളെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. പറയുന്നത്ര പ്രതിസന്ധി സർക്കാർ ആശുപത്രികളില്ല. ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആരോഗ്യമേഖലയയിൽ നിയന്ത്രണം ആവശ്യമാണെന്നും കടുത്ത മരുന്ന് ക്ഷാമമില്ല, അത്തരം വാർത്തകൾ ദൗർഭാഗ്യകരമാണ്. ചില മരുന്നുകളുടെ കുറവാണ് നിലവിലുള്ളത്.

പശ്ചിമേഷ്യൻ യുദ്ധം കാരണം ചില കമ്പനികൾ പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണം. കുറവുള്ള മരുന്നുകൾ റെഡി പർച്ചേസ് ആയി വാങ്ങുന്നുണ്ട്. മരുന്ന് സ്റ്റോക്ക് എത്തും. നിലവാരം മോശമുള്ള കമ്പനികളെ സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. പോരായ്മകൾ ഉണ്ടാവാം. എന്നാല്‍ സർക്കാർ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണ്. ഇതിൽ സർക്കാർ വീഴില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ, സ്വകാര്യ മേഖലയോട് യുദ്ധം ചെയ്യണം എന്ന് സർക്കാരിനില്ലെന്നും വിദേശ കമ്പനികളുടെ ആധിപത്യം ഉള്ള ചില ആശുപത്രികളിൽ മുറി വാടകകളിൽ ഒരു നിയന്ത്രണവുമില്ല, മരുന്ന് വില അധികം ഈടാക്കുന്നുണ്ട്. അത് കാരണം ഇൻഷുറൻസ് കമ്പനികൾ സ്വകാര്യ ആശുപത്രികളെ ലിസ്റ്റിൽ നിന്ന് പുറത്താക്കുകയാണ്.

തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ അങ്ങനെ ഇടപെടേണ്ടി വന്നു. ചില കമ്പനികൾക്ക് എന്തിനാണ് കേരളത്തിൽ ഇങ്ങനെ താത്പര്യം? ഇതിൽ ചില ലക്ഷ്യങ്ങൾ ഉണ്ടാവും. ബിസിനസ് ആക്കി മാറ്റാമെന്നത് അനുവദിക്കില്ല. എല്ലാവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ബിൽ കൊണ്ടുവരുക എന്നും കെ മുരളീധരൻ പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ