പാലക്കാട്: കള്ളിൽ രാസവസ്തു കലർത്തി നടത്തിയതിന് ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി.
പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ഓപ്പറേഷൻ തണ്ടർ’ൻ്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരം ലൈസൻസ് എടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തണ്ടർ’ൻ്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്ക്ക് അയച്ചതിൽ നിന്ന് സോഡിയം ലോറിൽ സൾഫേറ്റ് (Sodium Lauryl Sulfate – SLS) എന്ന രാസവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പത,രുചി,ഗന്ധം എന്നിവക്കാണ് ഈ പഥാർത്ഥം ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തൽ. പിന്നാലേ ഇതേ ഗ്രൂപ്പിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് ഷാപ്പുകളിലും പരിശോധന നടത്തി പ്രവർത്തനം എക്സൈസ് നിർത്തിവെക്കുകയായിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവയുടെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്ര, വിൽപനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും എക്സൈസ് അറിയിച്ചു.
വിതരണം നടക്കുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്. എന്നാൽ ചിറ്റൂർ മേഖലയിലെ കള്ളിൻ്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിൽപനയിൽ കുറവില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാണ്. പിന്നാലേ ആണ് മായം ചേർത്ത് കള്ള് വിതരണം ചെയ്യുന്നത് പുറത്ത് വന്നത്.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ കൂടേ ഉൾപ്പെടുത്തി രഹസ്യ പരിശോധനകൾ തുടരും എന്നും അറിയിച്ചു.



