Saturday, September 26, 2026
Homeകേരളംപരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

ജനവാസമേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇ എസ് എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിർദേശം കേരളം കേന്ദ്രത്തിന് സമർപ്പിച്ചു.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനിൽ ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വിശദ പഠനങ്ങളുടേയും പൊതു അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിൽ നിർദേശങ്ങൾ കൈമാറിയതെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2013-ലെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് വനമേഖലയും വനേതര പ്രദേശവും തിരിച്ച് വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തിയത്. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ പ്രദേശം വനഭൂമിയും 886.7 സ്‌ക്വയർ കിലോമീറ്റർ വനേതര പ്രദേശവും ആണുള്ളത്. 2014 മാർച്ച് 10-ലെ നോട്ടിഫിക്കേഷൻ മുതൽ 2026 ജൂലൈ 27-ലെ വിജ്ഞാപനം വരെ ഈ നിലപാടാണ് തുടർന്നുപോന്നത്. എന്നാൽ നിലവിൽ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വനേതര ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കി പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കാൻ സംസ്ഥാനം ആവശ്യപ്പെടുന്നത്

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസാന്ദ്രതയുമുള്ള കേരളത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശമാണ്. ഇതിൽ 23 വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്നു. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, മരംമുറി നിയന്ത്രണ നിയമങ്ങൾ തുടങ്ങി ശക്തമായ പരിസ്ഥിതി നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനത്ത് ജനവാസ മേഖലകളിൽ വീണ്ടും ഇഎസ്എ നിയന്ത്രണങ്ങൾ വരുന്നത് കാർഷിക മേഖലയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

ഡോ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര വിദഗ്ധ സമിതിയെ തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഐക്യകണ്ഠ്യേനയുള്ള പ്രമേയം പാസാക്കും.

കഴിഞ്ഞ 13 വർഷമായി നീളുന്ന ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാക്കാൻ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും. പരിഷ്‌കരിച്ച ഇഎസ്എ പ്ലാനും മാപ്പും സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ