Saturday, September 26, 2026
Homeഇന്ത്യഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം; അമിത് ഷായും മോദിയും ഗൂഢാലോചനയുടെ...

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം; അമിത് ഷായും മോദിയും ഗൂഢാലോചനയുടെ തലപ്പത്ത്: രാഹുൽ ഗാന്ധി.

ഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഭരണകാലയളവിൽ ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു. ബാക്കി ഉള്ള എല്ലാ സർക്കാരുകളും അത് നേരിട്ടിട്ടുണ്ട്. എന്തുകൊണ്ട് ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു എന്ന് മനസിലാകുന്നില്ല. എന്നാൽ ഇന്ന് അതിന് ഉള്ള ഉത്തരം കിട്ടി.

വോട്ട് നഷ്ടമാകുന്നതോടെ ഭരണഘടനയും തകരുന്നു. വോട്ട് ഇല്ലാതാക്കിയാൽ ഭരണഘടനയും നിയമവും ഭരണഘടന സ്ഥാപനങ്ങളും ഇല്ലാതാകും. ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ട്. അതിൽ നിന്ന് ആർക്കും രക്ഷ നേടാൻ കഴിയില്ല. മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും ഇത് എന്ത് കൊണ്ട് സംഭവിക്കുന്നില്ല.. ഹരിയാനയിലും യുപിയിലും മഹാരാഷ്ട്രയിലും ആടിയുലഞ്ഞ സർക്കാർ പെട്ടന്ന് സ്ഥിരത കൈവരിക്കുന്നു. എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഭരണ വിരുദ്ധത ഇല്ലാതാകുന്നത്. സദ്ദാം ഹുസൈൻ ഭരണത്തിലും നോർത്ത് കൊറിയയിലും ഭരണ വിരുദ്ധ വികാരം ഉണ്ടാകാറില്ല.താൻ വായുവിൽ നിന്ന് എടുത്ത് അല്ല സംസാരിക്കുന്നത്. അദാനി, മോഹൻ ഭാഗവത്, അമിത് ഷാ, മോദി, അജിത് ഡോവൽ,ഗ്യാനേഷ് കുമാർ എന്നിവരാണ് ആസൂത്രകരെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കൾ ജനാധിപത്യത്തിൻ്റെ കശാപ്പുകാർ. താനത് 100 ശതമാനം ഉറപ്പോടെ ആണ് പറയുന്നത്. പാർലമെൻ്റ്, നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. കേന്ദ്ര മന്ത്രിമാർ മോദി അനുകൂല മീഡിയ വ്യവസായികൾ എന്നിവരെ ഗൂഢാലോചന നടപ്പാക്കിയവർ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാൻ നടത്തിയ നീക്കത്തിൻ്റെ നാൾവഴികൾ പങ്കുവെച്ചു.

2023 ഡിസംബർ 21 നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാനുള്ള നിയമ നിർമാണത്തിലൂടെ നീക്കം ആരംഭിച്ചു. നവംബറിൽ ഹരിയാനയിൽ വോട്ട് മോഷണം നടന്നു. ഇന്ന് മാധ്യമ വാർത്തയിലൂടെ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഇന്ന് രണ്ട് ഉദ്യോഗസ്ഥർ ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നു. ക്രമക്കേടുകൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഉണ്ട്.ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം.എന്താണ് രാജ്യത്ത് നടക്കുന്നത് എന്ന് ഗ്യാനേഷ് കുമാർ മനസിലാക്കണം.

ഇന്ത്യയുടെ ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. തങ്ങൾ മിണ്ടാതെ ഇരിക്കില്ല. ഇന്ത്യൻ ജനാധിപത്യതെ തകർക്കുന്നവരെ ശിക്ഷിക്കും.ഗൂഢാലോചനയുടെ തലപ്പത്‌ അമിത് ഷായും മോദിയും ആണ്. ഇവരെല്ലാം രാജ്യദ്രോഹികൾ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഇത് പറയുന്നു. വ്യക്തമായ വസ്തുകളുടെ ബലത്തിലാണ് താൻ സംസാരിക്കുന്നത്.മോദി യും അമിത് ഷായും നടത്തിയ ഗൂഢാലോചന അന്വേഷിക്കണം.കോൺഗ്രസ്‌ പറഞ്ഞ കാര്യങ്ങൾ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

SIR ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെച്ചൊല്ലി രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ പലതവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെതിരെ പ്രതിപക്ഷ പാർട്ടികൾ നടപടിയാവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കമ്മിഷനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും SIR അടക്കമുള്ള തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ