മലപ്പുറം എടക്കര പാലാട് ഗൈഡൻസ് പബ്ലിക് സ്കൂളിൽ തീപിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. സ്കൂളിൻ്റെ സ്റ്റോറിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം.
സ്കൂളിലെ സോളാർ അനുബന്ധ ഉപകരണങ്ങൾ അടക്കം കത്തി നശിച്ചു. തീ പടർന്നുപിടിക്കുന്നത് കണ്ട് നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് എത്തി സ്ഥലത്തെ തീയണച്ചു. അപകടത്തിൽ ആളപായമില്ല.



