കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുണ്ടക്കയം പനക്കച്ചിറ കുലശേഖര മംഗലത്ത് വീട്ടിൽ ആദിത്യനെയാണ് അറസ്റ്റ് ചെയ്തത്. ചടയമംഗലത്ത് സമൂഹ മാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിലാണ് പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. കടയ്ക്കൽ
മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയോട് സമൂഹത്തിൽ പ്രണയം നടിച്ച യുവാവ് നഗ്ന ദ്യശ്യങ്ങൾ കരസ്ഥമാക്കുകയായിരുന്നു. ചിത്രങ്ങൾ ആൺകുട്ടികളുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ച് നൽകിയത് കൊണ്ട് തന്നെയാണ് കുട്ടിയുടെ കുടുംബത്തിന് പരാതി നൽകിയത്. കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു പ്രതി ആദിത്യൻ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. വ്യാജ ഐപി ഐ ഡി ആയതിനാൽ തന്നെ പ്രതിയെ കണ്ടെത്താൻ താമസമുണ്ടായി. എന്നാൽ കടയ്ക്കൽ എസ്ഐ സരളയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർച്ചയായുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രിയിൽ മുണ്ടക്കയത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.



