Friday, November 20, 2026
Homeഅമേരിക്കഹെവൻലി ട്രമ്പറ്റ് - ക്രിസ്തീയ സംഗീത വിരുന്ന് ഡാലസിൽ നവംബർ 28 ശനിയാഴ്ച

ഹെവൻലി ട്രമ്പറ്റ് – ക്രിസ്തീയ സംഗീത വിരുന്ന് ഡാലസിൽ നവംബർ 28 ശനിയാഴ്ച

ഷാജി രാമപുരം

 ഷാജി രാമപുരം

ഡാലസ്: 2026 ലെ ക്രിസ്തുമസ്സിനെ വരവേൽക്കുവാനായി മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഒരുക്കപ്പെടുന്ന ക്രിസ്തിയ സംഗീത വിരുന്ന് നവംബർ 28 ശനിയാഴ്ച വൈകിട്ട് 5 മുതൽ 7 മണി വരെ ഡാലസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് (3760,14th St, Plano, Tx 75074) നടത്തപ്പെടും.

ഭദ്രാസനത്തിന്റെ ചുമതലയിലുള്ള സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (RAC) നേതൃത്വത്തിൽ ഒരുക്കപ്പെടുന്ന സംഗീത വിരുന്നിൽ ഡാലസ്, ഹ്യൂസ്റ്റൺ, ഓസ്റ്റിൻ, സാൻ ആന്റോണിയോ, ലബ്ബക്ക്, ഓക്ലഹോമ, കാൻസസ് തുടങ്ങിയ പ്രദേശങ്ങളിലെ മാർത്തോമ്മാ ദേവാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരെ ഉൾപ്പെടുത്തി പ്രമുഖ സംഗീത സംവിധായകൻ റവ. റോബിൻ വർഗീസ് ചിട്ടപ്പെടുത്തിയ ഗായക സംഘം ആണ് ഗാനങ്ങൾ ആലപിക്കുന്നത്.

ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ പ്രത്യേക താൽപര്യ പ്രകാരം നടത്തപ്പെടുന്ന ഹെവൻലി ട്രമ്പറ്റ് എന്ന ഈ സംഗീത വിരുന്ന് കഴിഞ്ഞ വർഷങ്ങളിൽ ന്യൂയോർക്ക്, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ വളരെ വിജയകരമായി നടത്തപ്പെട്ടു.

നവംബർ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ പ്ലാനോ സെഹിയോൻ മാർത്തോമ്മ ദേവാലയത്തിൽ വെച്ച്  താങ്സ് ഗിവിങ്ങിനോട് അനുബന്ധിച്ചും, ക്രിസ്തുമസ്സിന് മുന്നോടിയായും , പ്രവേശനം സൗജന്യമായും നടത്തപ്പെടുന്ന ഈ സംഗീത വിരുന്നിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.ജോയൽ സാമുവൽ തോമസ് , RAC വൈസ് പ്രസിഡന്റ് റവ. ഗീവർഗീസ് കൊച്ചുമ്മൻ, സെക്രട്ടറി ഡോ. സിജി ടോം ഫിലിപ്പ്, ട്രഷറാർ ജെഫ് തോമസ്, അക്കൗണ്ടന്റ് ഷെലിൻ വർഗീസ്, പ്രോഗ്രാം കൺവീനർ ഷാജി എസ് രാമപുരം എന്നിവർ അറിയിച്ചു.

വാർത്ത: ഷാജി രാമപുരം

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ